എ പടത്തിൽ നായകനായതോടെ ആലോചിച്ചുറപ്പിച്ച പ്രണയവിവാഹം പൊളിഞ്ഞു!

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും…

firoz about life

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും സഹോദരി അഭിരാമിയുമായിരുന്നു ഇത് പോലെ ഒറ്റ മത്സരാർത്ഥിയായി പരിഗണിച്ച് പരുപാടിയിൽ എത്തിയത്. ആദ്യമായാണ് ഒരു ദമ്പതികൾ പരുപാടിയിൽ മത്സരിക്കാനായി വരുന്നത്. എന്നാൽ ഇവർ വന്നു ആദ്യ ആഴ്ചയിൽ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നു. പല വിഷയങ്ങളുടെ പേരിലും അനാവശ്യമായി ദേക്ഷ്യപ്പെടുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ ഫിറോസ് തന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.  ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ,

ജീവിതത്തിൽ പ്രണയം ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ട്. സ്കൂൾ ജീവിതത്തിൽ വെച്ചായിരുന്നു ആദ്യ പ്രണയം ഉണ്ടായത്. എന്നാൽ അത് അത്ര സീരിയസ് അല്ലായിരുന്നു. അത് കൊണ്ട് തന്നെ അതിനു ആയുസ്സും കുറവായിരുന്നു. പിന്നീട് എന്റെ പതിനെട്ടാം വയസ്സിൽ ആയിരുന്നു അടുത്ത പ്രണയം ഉണ്ടായത്. എന്നാൽ അത് വളരെ സീരിയസ് ആയിരുന്നു. എന്നാൽ ഞാൻ പ്രണയത്തേക്കാലിലും മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയത് അഭിനയത്തിനും സിനിമയ്ക്കും ആയിരുന്നു. ഞങ്ങളുടെ പ്രണയം ശക്തമായത് കൊണ്ട് തന്നെ വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച് വിവാഹത്തിൽ വരെ എത്തിയിരുന്നു. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിക്കുകയും ചെയ്‌തു.

Firoz Khan
Firoz Khan

അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിക്കുന്നത്. കിട്ടിയ ഉടൻ തന്നെ ഞാൻ പോയി അഭിനയിച്ചു. എന്നാൽ സിനിമ ഇറങ്ങുന്നതിനു മുൻപ് ഞങ്ങളുടെ നാട്ടിൽ ആകെ ചിത്രത്തിന്റെ പോസ്റ്റർ പ്രചരിച്ചു. അതിനു താഴെ ‘എ’ എന്ന് കണ്ടതോടെ ആളുകൾ എല്ലാം എന്നെ പുശ്ചത്തോടെ നോക്കാൻ തുടങ്ങി. സംഗതി ആകെ കൈവിട്ട് പോയി. അതോടെ വിവാഹത്തിൽ വരെ എത്തിയ ആ പ്രണയം പൊളിഞ്ഞു. അവരുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. ഞാൻ സിനിമയെ ഒരുപാട് സ്നേഹിച്ചിരുന്നു. അത് കൊണ്ട് തന്നെ സിനിമ തന്നെ ആയിരുന്നു എനിക്ക് മറ്റെന്തിനെക്കളിലും വലുത്. ആ ചിത്രം പുറത്തിറങ്ങിയതിന് ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാർ എന്നെ കല്ലെറിയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി എന്റെ കൂടെ തന്നെ നിന്നത് എന്റെ വീട്ടുകാർ മാത്രം ആയിരുന്നു.