ബിഗ് ബോസ്സിൽ വെച്ച് ആ നിമിഷം മുതലാണ് സജ്‌ന ഒരു ബാധ്യതയായി തോന്നിയത്!

വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സിലേക്ക് വന്ന ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും സജ്നയും. രണ്ടു വ്യക്തികൾ ആണ് ഇവരെങ്കിലും പരുപാടിയിൽ ഒറ്റ മത്സരാർത്ഥി ആയാണ് ഇരുവരും മത്സരിച്ചിരുന്നത്. എന്നാൽ ഇവർ പലപ്പോഴും…

firoz about sajna

വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സിലേക്ക് വന്ന ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും സജ്നയും. രണ്ടു വ്യക്തികൾ ആണ് ഇവരെങ്കിലും പരുപാടിയിൽ ഒറ്റ മത്സരാർത്ഥി ആയാണ് ഇരുവരും മത്സരിച്ചിരുന്നത്. എന്നാൽ ഇവർ പലപ്പോഴും പരിപാടിയുടെ നിയമങ്ങൾക്ക് വിരുദ്ധമായുള്ള പ്രവർത്തികൾ ആണ് ചെയ്തത്. പലപ്പോഴും ബിഗ് ബോസ് ഇവർക്കു വാണിങ് കൊടുത്തു എങ്കിലും വീണ്ടും ഇതേ പ്രവർത്തികൾ തന്നെ ഇവർ ആവർത്തിക്കുകയായിരുന്നു.  പരിപാടിയിലെ മറ്റ് പെൺകുട്ടികളെ അവരുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ഉള്ള കുറ്റപ്പെടുത്തലുകൾ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പല തവണയും ഇരുവരും പരിപാടിയുടെ നിയമങ്ങൾ തെറ്റിച്ചിരുന്നു. അപ്പോഴെല്ലാം ഇവർക്ക് വാണിങ് കൊടുത്തിരുന്നു. ഒടുവിൽ നിയമങ്ങൾ തെറ്റിച്ചതിനു ഇരുവരെയും പരുപാടിയിൽ നിന്ന് പുറത്ത് ആക്കുകയായിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും ദമ്പതികൾ വളരെ സജീവമാണ്.

sajna about firoz
sajna about firoz

ഇപ്പോൾ ഒരു അഭിമുഖത്തിൽ പരുപാടിയിൽ എപ്പോഴെങ്കിലും സജ്‌ന ഫിറോസിന് ഒരു ബാധ്യത ആയിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി പറയുകയായിരുന്നു ഫിറോസ്. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ, പരുപാടിയിൽ എത്തുന്നത് വരെ സജ്‌ന കൂടെ ഉള്ളത് സന്തോഷകരമായ കാര്യം ആയിരുന്നു. എവിടെ പോയാലും ഞങ്ങൾ ഒരുമിച്ചാണ് പോകാറുള്ളത്. അത് പോലെ തന്നെ ബിഗ് ബോസ്സിലും ഒരുമിച്ച് പോകാൻ അവസരം കിട്ടിയപ്പോൾ സന്തോഷിച്ചിരുന്നു. കാരണം അവൾ കൂടെ ഉള്ളത് സന്തോഷകരമായ കാര്യം ആയിരുന്നു. എന്നാൽ പരുപാടിയിൽ എത്തിയപ്പോൾ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു.

പരുപാടിയിൽ എനിക്കെതിരെ വരുന്ന ആക്രമണങ്ങളെ മറികടക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ആക്രമണം സജ്‌നയ്ക്ക് എതിരെ വന്നപ്പോൾ ഞാൻ തളർന്നു പോകുകയായിരുന്നു. നമുക്കെതിരെ വരുന്ന ആക്രമണങ്ങളെ അതിജീവിക്കാൻ നമുക്ക് കഴിയും. എന്നാൽ നമ്മൾ സ്നേഹിക്കുന്ന ആൾക്കെതിരെ വരുന്ന ആക്രമണം പലപ്പോഴും എന്നെ തളർത്തിയിരുന്നു. അപ്പോൾ മുതൽ സജ്നയെ കൂടെ കൂട്ടേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിരുന്നു എന്നും ഫിറോസ് പറഞ്ഞു.