വില 999 രൂപ! കൊടുക്കുന്ന കാശ് വെറുതെയാവില്ല; ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കും ഈ ഫോൺ

Follow Us :

എച്ച്എംഡി കമ്പനി അവരുടെ ആദ്യത്തെ ഫീച്ചര്‍ ഫോണ്‍ എച്ച്എംഡി 105 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്​ഫോൺ ഇല്ലാതെ പോലും യുപിഐ പേയ്‌മെന്റ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്‍ബില്‍റ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് നോക്കിയ നിർമ്മാതാക്കൾ ഇത്തവണ എത്തിയിട്ടുള്ളത്.

1000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രത്യേകത. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ചാര്‍ക്കോള്‍, പര്‍പ്പിള്‍, നീല എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 999 രൂപയിലാണ് ഫോൺ ലഭ്യമാക്കിയിട്ടുള്ളത്. യുപിഐ പിന്തുണയുള്ള ഏറ്റവും വില കുറഞ്ഞ ഫോൺ ആണിത്. ഒറ്റ ചാർജിൽ 18 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വയർഡ് ആൻഡ് വയർലെസ് എഫ്എം റേഡിയോ, MP3 പ്ലെയർ, ഓട്ടോ കോൾ റെക്കോർഡിങ് എന്നിവയും എച്ച്എംഡി 105 ൽ വരുന്നുണ്ട്.
ഡിസ്പ്ലേ വലുപ്പത്തെക്കുറിച്ചോ റെസല്യൂഷനെക്കുറിച്ചോ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.