ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്നു; തീര്‍പ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൂസിസര്‍. ചിത്രത്തില്‍ ഇന്ദ്രജിത്ത് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ തീര്‍പ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘കമ്മാര സംഭവത്തിന്’ ശേഷം രതീഷ് അമ്പാട്ട്…

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൂസിസര്‍. ചിത്രത്തില്‍ ഇന്ദ്രജിത്ത് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ തീര്‍പ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘കമ്മാര സംഭവത്തിന്’ ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് തീര്‍പ്പ്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സിനിമയില്‍ വിജയ് ബാബു, സിദ്ദിഖ്, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ഹന്ന റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വ്യത്യസ്ത ഫോര്‍മാറ്റിലാണ് ചിത്രമെങ്കിലും ഓരോ കഥാപാത്രവും മറ്റുള്ളവരുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടുമെന്ന് സംവിധായകനായ രതീഷ് അമ്പാട്ട് പറയുന്നു. ”ഇന്നത്തെ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതേസമയം, ഒരു ഫ്‌ലാഷ്ബാക്ക് ഭാഗമുണ്ട്. സൗഹൃദം, രാഷ്ട്രീയം, ചരിത്രം എന്നീ വിഷയങ്ങളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജും താനും ഒന്നിച്ചുള്ള രംഗങ്ങള്‍ അധികമില്ലെന്നും, എന്നാല്‍ സിനിമ നന്നായി വന്നിട്ടുണ്ടെന്നും ചിത്രീകരണം ആസ്വദിക്കാന്‍ സാധിച്ചെന്നുമാണ് ഇന്ദ്രജിത്തിന്റെ പ്രതികരണം.

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2021ലാണ് ആരംഭിച്ചത്. ചിത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നര വര്‍ഷമെടുത്തു. ജനഗണമന, കടുവ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് ‘തീര്‍പ്പ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.