തന്റെ ആദ്യകാല വിവാഹം ഓർക്കുമ്പോൾ വിഷമകരം മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയ മഞ്ജു പിള്ള ഇപ്പോൾ തന്റെ ആദ്യ കാല വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സീരിയലിൽ ഒരുമിച്ചു അഭിനയിക്കുന്ന സമയത്തായിരുന്നു മഞ്ജുപിള്ളയും, മുകുന്ദൻ മേനോനും വിവാഹിതരാകുന്നത്, എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ട് പോയിരുന്നില്ല, ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്യ്തു. ഇന്നും തനിക്കു തന്റെ ആദ്യകാല വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് എന്നും താരം പറയുന്നു.

തങ്ങൾ ഒന്നിച്ചു താമസിക്കുമ്പോൾ ഒരുപാടു അഭിപ്രായ വത്യാസങ്ങൾ ഉണ്ടാകാറുണ്ട്, ഒരാൾ പറയുന്നു ഒരാൾക്ക് ഇഷ്ട്ടപ്പെടാത്ത അവസ്ഥ ആയിരുന്നു , അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. അത് തന്നെ ആയിരുന്നു ബന്ധം വേര്പിരിയാനുള്ള കാരണവും. വളരെ ആഗ്രഹത്തോടു ആയിരുന്നു താൻ ആദ്യം വിവാഹം കഴിച്ചത് നടി പറയുന്നു. എന്നാൽ ആ ആഗ്രഹങ്ങൾ ഒന്നും നടക്കാഞ്ഞത് തന്റെ വലിയ ദൗർഭാഗ്യം തന്നെയായിരുന്നു. ബന്ധം വേര്പിരിഞ്ഞതിനു ശേഷം കേസ് നടത്താൻ പോലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയവും

മുകുന്ദന്റെ ജീവിതത്തിൽ നിന്നും തനിക്കു ഒഴിയേണ്ടിവന്നത് ഒരു തരിപ്പൊന്നും, പൈസയും ഇല്ലാതെയാണ്, എന്നാൽ ആ വേർപാട് തന്നെ ഇന്ന് തന്നെ ഈ നിലയിൽ എത്തിച്ചു. ഈ വിവാഹ ബന്ധത്തിന് ശേഷം താരം സിനിമയിലെ ഛായാഗ്രഹനും, സംവിധയകനുമായ  സുജിത് വാസുദേവനെ വിവാഹം കഴിച്ചത്. ഇരുവര്ക്കും ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ മഞ്ജുപിള്ള ഹാപ്പിയിലാണ്, നിരവധി ചിത്രങ്ങളും, സീരിയലുകളിലുമായി താരം ഇപ്പോൾ തിളങ്ങുകയാണ്.

Suji