അഞ്ച് വര്‍ഷത്തെ പ്രണയം പൂവണിയുന്നു: ആലിയ-രണ്‍ബീര്‍ വിവാഹത്തീയതി പ്രഖ്യാപിച്ചു

ബോളിവുഡ് സിനിമാ ലോകവും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന ആലിയ – രണ്‍ബീര്‍ താര വിവാഹത്തിന് വേദി ഒരുങ്ങുന്നു. ഏപ്രില്‍ 14ന് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ താരങ്ങള്‍ വിവാഹിതരാകും എന്നുമാണ്‌ റിപ്പോര്‍ട്ട്. നടിയുടെ അമ്മാവന്‍ റോബിന്‍ ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ചടങ്ങുകളാണ് ഒരുക്കുന്നത്. മെഹന്ദി ചടങ്ങുകള്‍ ഏപ്രില്‍ 13ന് നടക്കുമെന്നും റോബിന്‍ ഭട്ട് പറഞ്ഞു. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ടിന്റെ അര്‍ധ സഹോദരനാണ് റോബിന്‍ ഭട്ട്.

രണ്‍ബീറിന്റെ ബാന്ദ്രയിലെ വീട്ടിലാണും മോതിരം മാറല്‍ ചടങ്ങുകള്‍ നടക്കുക. ബോളിവുഡ് സിനിമാ ലോകത്തുനിന്നും കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ആകാന്‍ഷ രഞ്ജന്‍, അനുഷ്‌ക രഞ്ജന്‍, രോഹിത് ധവാന്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍ എന്നിവര്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന.

സൗത്ത് ആഫ്രിക്കയാണ് ഹണീമൂണിനായി താരങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക്  ശേഷം ആണ് ആലിയയും രണ്‍ബീറും വിവാഹം എന്ന തീരുമാനത്തിലേയ്ക്ക് കടക്കുന്നത്.

രണ്‍ബീറും ആലിയയും 2017 മുതല്‍ ഡേറ്റിംഗിലാണ്. ഈ വര്‍ഷം ഇരുവരും വിവാഹിതരാകാന്‍ സാധ്യതയുണ്ട്. കൊവിഡ് ഇല്ലായിരുന്നു എങ്കില്‍ താന്‍ ആലിയയെ നേരത്തെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

ഞാനൊരു പുതിയ റിലേഷനിലാണെന്നും ആലിയ ആണ് തന്റെ ജീവിതത്തിലെ പുതിയ ആളെന്നും റണ്‍ബീര്‍ കപൂര്‍ നേരത്തെ തുറന്നു സമ്മതിച്ചിരുന്നു. ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയ ബന്ധം ആരംഭിക്കുന്നതെന്നും ഇപ്പോള്‍ കുറച്ചുകൂടി പക്വത വന്നെന്നും റണ്‍ബീര്‍ വ്യക്തമാക്കിയിരുന്നു. റണ്‍ബീര്‍ തുറന്നു പറഞ്ഞിട്ടും പലര്‍ക്കും വിശ്വസിക്കാനായില്ല.

റണ്‍ബീര്‍ കപൂറുമായി രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ദീപിക. പിന്നീട് ഇരുവരും പിരിയുകയും ദീപിക റണ്‍വീര്‍ സിംഗിനെ വിവാഹം കഴിക്കുകയും ചെയ്തു. റണ്‍ബീര്‍ കത്രീന കെയ്ഫുമായി പ്രണയത്തിലായി. ഇത് തകര്‍ന്നതിന് ശേഷം റണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുകയായിരുന്നു. മുന്‍പ് തന്റെ ഇഷ്ട നടന്‍ റണ്‍ബീര്‍ ആണെന്ന് ആലിയ പറഞ്ഞിരുന്നു.

നേരത്തേ ആലിയയുടെയും റണ്‍ബീറിന്റെയും വിവാഹത്തിന്റെ ക്ഷണക്കത്തെന്ന പേരില്‍ ഒരു വ്യാജ കത്ത് ഇറങ്ങിയിരുന്നു.

 

Previous articleതുടക്കകാലത്തെ യാഷിന്റെ പ്രതിഫലം ഇത്രമാത്രം..!! അവസരങ്ങള്‍ നിരസിച്ച നടന്‍..!!
Next articleചോദ്യംചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍; വീട്ടില്‍ വെച്ചാകാമെന്ന് ക്രൈംബ്രാഞ്ച്