കോവിഡ് ബാധിച്ചവർ കഴിചിരിക്കേണ്ട പ്രധാന ഭക്ഷണങ്ങൾ

കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം കടന്നുപോകുന്നത്. പലരിലും പ്രകടമാകുന്നത് പനിയില്‍ തുടങ്ങി ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളാണ് . കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും ഭക്ഷണരീതി പ്രധാനമാണ്. ആരോഗ്യകരമായ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങള്‍ വേഗത്തില്‍ രോഗമുക്തി നേടാന്‍ സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് നോക്കാം. കൊവിഡ് ബാധിച്ച ഘട്ടത്തിലും കൊവിഡിനുശേഷവും ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ അകറ്റാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൊവിഡ് മുക്തരായശേഷവും ദിവസവും ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം.

ക്ഷീണം അകറ്റാനും ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീന്‍ സഹായിക്കും. പയര്‍ വര്‍ഗങ്ങള്‍, സൂപ്പ്, പാലും പാലുല്പന്നങ്ങളായ പാല്‍ക്കട്ടി, പനീര്‍, തൈര്, സോയാചങ്ക്‌സ് എന്നിവ ഉള്‍പ്പെടുത്തുക.ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് കാലറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഗോതമ്ബ്, ചോളം, നട്സ്, ഡ്രൈഫ്രൂട്ട്സുകളായ ബദാം, വാള്‍നട്ട്, ഈന്തപ്പഴം തുടങ്ങിയവ ഇട നേരത്ത് ലഘുഭക്ഷണമായി കഴിക്കുക.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ രോ​ഗം പെട്ടെന്ന് ഭേദമാകാന്‍ ആവശ്യമാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, പേരയ്ക്ക, വെണ്ണപ്പഴം, കിവി ഇവയിലെല്ലാം പ്രോട്ടീനും അതോടൊപ്പം വൈറ്റമിന്‍ സി യും ധാരാളമുണ്ട്. ഇവ പാലിനൊപ്പം ചേര്‍ന്ന് സ്‌മൂത്തി ആക്കി കുടിക്കാം.