2 കുടം വെള്ളത്തിനായി 14 കിലോമീറ്റര്‍ ട്രെയിനില്‍ സഞ്ചരിക്കേണ്ടി വരുന്ന കുരുന്നുകള്‍, ഇന്ത്യയിലെ ഈ ഗ്രാമത്തിലെ ദുരിത ജീവിതത്തെ കുറിച്ച്

ഏഴായിരത്തിനു മുകളില്‍ വരുന്ന മുകുന്ദ്വാടി ഗ്രാമവാസികള്‍ ഈ ദുരിതം പറയും മരത്വാഡാ ജില്ലയിലെ വരള്‍ച്ചയും ജലക്ഷാമവും എത്ര രൂക്ഷമാണെന്ന്.  വെറും ഒരു ബക്കറ്റ് വെള്ളത്തിനായി പോലും  കിലോമീറ്ററുകള്‍  താണ്ടുന്ന  ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും . വെള്ളത്തിനായുള്ള കുട്ടികളുടെ യാത്രയാണ്…

ഏഴായിരത്തിനു മുകളില്‍ വരുന്ന മുകുന്ദ്വാടി ഗ്രാമവാസികള്‍ ഈ ദുരിതം പറയും മരത്വാഡാ ജില്ലയിലെ വരള്‍ച്ചയും ജലക്ഷാമവും എത്ര രൂക്ഷമാണെന്ന്.  വെറും ഒരു ബക്കറ്റ് വെള്ളത്തിനായി പോലും  കിലോമീറ്ററുകള്‍  താണ്ടുന്ന  ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും .

വെള്ളത്തിനായുള്ള കുട്ടികളുടെ യാത്രയാണ് കഠിനം. ഉച്ചയോട് കൂടി വീട്ടില്‍ നിന്നിറങ്ങും.  ഔറംഗാബാദ് നഗരത്തിലേക്കുള്ള ട്രെയിന്‍ കയറും. സ്റ്റേഷനിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കും. വൈകുന്നേരം അഞ്ചരയോട് കൂടിയാണ്  തിരികെ വീട്ടിലെത്തുന്നത്.

രണ്ടുഭാഗവും കൂടി 14 കിലോമീറ്റര്‍. ട്രെയിന്‍ വൈകിയോടുന്നത് മിക്കപ്പോഴും മൂന്ന് മണിക്കൂര്‍ നേരമൊക്കെയാണ്. എല്ലാ കുട്ടികളും ട്രെയിനിന്‍റെ വരവും കാത്ത് മരച്ചുവട്ടിലിരിക്കും. 40 മിനിറ്റ് നേരമാണ് വണ്ടി നിര്‍ത്തിയിടുക.  നാല്‍പത് മിനിറ്റില്‍ വെള്ളം ശേഖരിക്കണം.

തൂവിപ്പോകാതെ ഈ വെള്ളം വീട്ടിലെത്തിക്കുക എന്നുള്ളത് അതിനേക്കാളൊക്കെ കഷ്ടമാണ്. വെള്ളം ശേഖരിക്കാന്‍ ഈ കുട്ടികള്‍ പോവുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല, കാരണം  അച്ഛനും അമ്മയും പണിക്ക് പോയില്ലെങ്കില്‍ അന്നന്നത്തെ അന്നം കിട്ടില്ല.  ജീവിതത്തിന്‍റെ ചുമടുകള്‍ നേരത്തെ ചുമലില്‍  വഹിക്കേണ്ടി വന്ന കുട്ടികള്‍.