News

രമാദേവിയുടെ പഞ്ചരത്‌നങ്ങളിൽ നാലു പേര് വിവാഹിതർ ആകുന്നു.

four of ramadevis five daughter sare getting married

ജനനംകൊണ്ടു തന്നെ പ്രസിദ്ധി നേടിയ പോത്തന്‍കോട് സ്വദേശികളായ സഹോദരിമാര്‍ വിവാഹിതരാകുന്നു. നന്നാട്ടുകാവില്‍ ‘പഞ്ചരത്‌ന’ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ഏപ്രിലില്‍ ഗുരുവായൂരില്‍ വച്ച്‌ വിവാഹിതരാക്കുന്നത്. ഏക സഹോദരന്‍ ഉത്രജന്‍ പെങ്ങന്മാരുടെ വിവാഹ നടത്തിപ്പുകാരനാകും.മക്കളുടെ ഒമ്ബതാം വയസ്സില്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്കു തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോള്‍ അമ്മയുടെ സ്നേഹത്തണലില്‍നിന്ന് പുത്തന്‍ജീവിതത്തിനൊരുങ്ങുകയാണ് നാലു പെണ്‍മക്കളും.our of ramadevis five daughter sare getting married1995 നവംബറിലാണ് എസ്.എ.ടി. ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ ഇവര്‍ ജനിച്ചത്. പിറന്നത് ഉത്രം നഷത്രത്തിലായതിനാലാണ് മക്കള്‍ക്ക് നാളുചേര്‍ത്ത് പേരിട്ടത്. ഇവരുടെ ഒമ്ബതാം വയസ്സില്‍ അച്ഛന്‍ പ്രേമകുമാറിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായിയാണ് രമാദേവി കുട്ടികളെ വളര്‍ത്തിയത്.ഉപജീവന മാര്‍ഗംമുട്ടിയ രമാദേവിക്ക് സര്‍ക്കാര്‍ ജില്ലാസഹകരണ ബാങ്കില്‍ ജോലിനല്‍കി. സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലിചെയ്യുന്ന അമ്മയുടെ അഗ്രഹം പോലെയിതാ മക്കളുടെ വിവാഹമെത്തിരിക്കുന്നു.ഒരു കുഞ്ഞിന് വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു എസ്.എ.ടി. ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ 1995 നവംബറില്‍ അഞ്ചുപേരും ജനിച്ചത്. ഉത്രം നാളിലാണ് പഞ്ചരത്‌നങ്ങള്‍ ജനിച്ചത്. അതുകൊണ്ടാണ് ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നിങ്ങനെ ഇവര്‍ക്ക് പേരിട്ടതും. 2005 ഫെബ്രുവരി 17ന് ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്കു തണlലായിരമാദേവി ജീവിച്ചു .

remdevi's five daughters getting marriedപ്രതിസന്ധികളെ തൂത്തെറിയാന്‍ പല ദിക്കുകളില്‍നിന്നും കരങ്ങള്‍ നീണ്ടു. കടങ്ങള്‍ വീട്ടി. ജില്ലാസഹകരണ ബാങ്കില്‍ രമയ്ക്ക് സര്‍ക്കാര്‍ ജോലിനല്‍കി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. ഇന്നിപ്പോള്‍ അമ്മയുടെ സ്നേഹത്തണലില്‍ നിന്ന് ഇരുപത്തിനാലാം വയസില്‍ പുത്തന്‍ ജീവിതത്തിനൊരുങ്ങുകയാണ് നാലു മക്കളും.കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാര്‍ത്തയായിരുന്നു പഞ്ചരത്‌നങ്ങളുടെ ജനനം. അന്ന് മാധ്യമങ്ങളില്‍ എല്ലാം മുന്‍പേജില്‍ ഈ വാര്‍ത്ത വന്നു. പിന്നീട് ആ അഞ്ചു കുഞ്ഞുങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി കേരളം കൂടുതല്‍ അറിഞ്ഞു.ഇവരുടെ ചോറൂണൂം പേരിടലും എല്ലാം കേരളീയര്‍ അറിഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഒന്നിച്ചു സ്കൂളില്‍ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച്‌ വോട്ടുചെയ്തതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു.ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെഎസ് അജിത്കുമാറാണ് വരന്‍. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്‌തീഷ്യാ ടെക്‌നിഷ്യയായ ഉത്രജയെ ജീവിത സഖിയാക്കുന്നത് കുവൈത്തില്‍ അനസ്‌തീഷ്യാ ടെക്‌നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശ്. ഓണ്‍ലൈനില്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റില്‍അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലി ചാര്‍ത്തും.

Trending

To Top
Don`t copy text!