വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു

വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട് തുറന്നു. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നുവിട്ടിരിക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. അണക്കെട്ട് തുറന്നതിന്റെ ഭാഗമായി കബനി,പനമരം, മാനന്തവാടി പുഴയോരങ്ങളില്‍ താമസിക്കുന്നവരെ…

വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട് തുറന്നു. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നുവിട്ടിരിക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്.
അണക്കെട്ട് തുറന്നതിന്റെ ഭാഗമായി കബനി,പനമരം, മാനന്തവാടി പുഴയോരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരോട് ജാഗ്രത നിര്‍ദേശവും  പുറപ്പെടുവിച്ചിട്ടുണ്ട്.  ശനിയാഴ്ച രാവിലെ മുതല്‍ ഇവിടെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മലപ്പുറം ജില്ലയിലെ നിലമ്ബൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ നിരവധി പേർ  കുടുങ്ങികിടക്കുന്നുണ്ട്.