‘ഐറ്റം ഡാന്‍സ്’ കാണാന്‍ ബ്‌ളാക്കില്‍ ടിക്കറ്റെടുത്ത് തലയില്‍ മുണ്ടിട്ട് പോകുന്നതാണ് ഗയ്സ് സംസ്‌ക്കാരം’

ഐഎഫ്എഫ്കെ വേദിയില്‍ നടി റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വീഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ…

ഐഎഫ്എഫ്കെ വേദിയില്‍ നടി റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വീഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ഫ്രാന്‍സിസ് ജോയ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘സൂപ്പര്‍ താരങ്ങളുടെ സില്‍മയില്‍ യാതൊരു ആവശ്യവും ഇല്ലാതെ കുത്തിതിരുകുന്ന ‘ഐറ്റം ഡാന്‍സ്’ കാണാന്‍ ബ്‌ളാക്കില്‍ ടിക്കറ്റെടുത്ത് തലയില്‍ മുണ്ടിട്ട് പോകുന്നതാണ് ഗയ്സ് സംസ്‌ക്കാരം’ എന്ന് ഫ്രാന്‍സിസ് ജോയ് കുറിക്കുന്നു

cyber-attack-against-rima-kallingals dress
cyber-attack-against-rima-kallingals dress
എന്താണ് സദാചാരം?
🅰️ – ഒളിഞ്ഞുനോക്കി ശീലിച്ചവർക്ക്
നേരെ കാണുമ്പോഴുണ്ടാവുന്ന
കൃമികടിയുടെ പേരാണ് സദാചാരം.
ഓർമ്മയുണ്ടോ:
പള്ളിയിൽ ജീൻസ് ധരിച്ച് വരുന്ന പെൺകുട്ടികളുടെ കഴുത്തിൽ കല്ല് കെട്ടി കടലിൽ താഴ്ത്തണമെന്ന് ഷാർലൊ എഴാനിക്കാട്ട് എന്ന വെള്ളനൈറ്റിക്കാരൻ പറഞ്ഞത്?
ഓർമ്മയുണ്ടോ:
പാർലിമെന്ററിലെ ആദ്യ സന്ദർശനത്തിന് ആധുനീക വസ്ത്രങ്ങളണിഞ്ഞുവന്ന ബംഗാളിലെ താര എം പിമാരായ മിമി ചക്രവർത്തി, നുസ്രത്ത് ജഹാൻ എന്നിവർക്കെതിരെ ഉണ്ടായ സൈബർ ആക്രമണം!
ഇതൊക്കെ കഴിഞ്ഞ് സൂപ്പർ താരങ്ങളുടെ സിൽമയിൽ യാതൊരു ആവശ്യവും ഇല്ലാതെ കുത്തിതിരുകുന്ന ‘ഐറ്റം ഡാൻസ്’ കാണാൻ ബ്ളാക്കിൽ ടിക്കറ്റെടുത്ത് തലയിൽ മുണ്ടിട്ട് പോകുന്നതാണ് ഗയ്‌സ് സംസ്ക്കാരം.

മിനി സ്‌കര്‍ട്ട് ധരിച്ച് സുഹൃത്തിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതിഷേധം. പാര്‍വതി തിരുവോത്ത്, ഗായികമാരായ സയനോര ഫിലിപ്പ്, സിത്താര കൃഷ്ണകുമാര്‍ എന്നിവരും റിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റുകളും സ്റ്റോറികളുമൊക്കെ ഇട്ടിരുന്നു. മുമ്പ് ഒരിക്കല്‍ ഇതുപോലെ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് നടി അനശ്വര രാജന്‍. ആ സമയത്തും താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.