പ്രിയ സച്ചിയേട്ടന് വിട; താര സാന്നിധ്യത്തിൽ യാത്രയായി സംവിധായകൻ സച്ചി (വീഡിയോ) - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രിയ സച്ചിയേട്ടന് വിട; താര സാന്നിധ്യത്തിൽ യാത്രയായി സംവിധായകൻ സച്ചി (വീഡിയോ)

sachi death

ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിയുടെ മൃദദേഹം സംസ്കരിച്ചു. കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് അന്ത്യയാത്ര നല്‍കാന്‍ എത്തിച്ചേര്‍ന്നിരുന്നു. സംസ്ക്കാരത്തിന് മുന്‍പായി തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.

Sachy_director

ഇവിടെ മലയാള സിനിമയില്‍ നിന്നും പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി ധാരാളം സഹപ്രവര്‍ത്തകര്‍ അവസാനമായി കാണാന്‍ എത്തിയിരുന്നു. കൊച്ചിയില്‍ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.

ഇവിടെ അഭിഭാഷക സുഹൃത്തുക്കളും സച്ചിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പഠനശേഷം പ്രവേശിച്ച അഭിഭാഷകവൃത്തി ഉപേക്ഷിച്ചായിരുന്നു സച്ചി സിനിമയില്‍ വരുന്നത്.

 

Trending

To Top
Don`t copy text!