തിരക്കേറിയ പോലീസ് ജീവിതത്തിൽ നിന്നും പഠന തിരക്കുകളിലേക്ക് ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്

ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് നേടി താൻ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശലയിലേക്ക് ഉപരിപഠനത്തിനായി പോകുന്നതിന്റെ അതിയായ സന്തോഷത്തിലാണ് മലയാളിയായ യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്. തിരക്കേറിയ ജീവിതത്തിന് ഒരു ഇടവേള കൊടുക്കുകയാണ് മെറിൻ ജോസഫ്. ഇത്രയും നാൾ തിരക്കേറിയ…

ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് നേടി താൻ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശലയിലേക്ക് ഉപരിപഠനത്തിനായി പോകുന്നതിന്റെ അതിയായ സന്തോഷത്തിലാണ് മലയാളിയായ യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്.
തിരക്കേറിയ ജീവിതത്തിന് ഒരു ഇടവേള കൊടുക്കുകയാണ് മെറിൻ ജോസഫ്. ഇത്രയും നാൾ തിരക്കേറിയ പോലീസ് ജീവിതമാരുന്നു എന്നാൽ ഇനി  പഠനത്തിരക്കുകളിലേക്ക് കയറുകയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്. ബിഎ ഹോണേഴ്‌സ് ബിരുദധാരിയായ മെറിന്‍ പബ്ലിക് പോളിസിയില്‍ മാസ്‌റ്റേഴ്‌സിനാണ് ബ്രിട്ടീഷ് ചീവ്‌നിംഗ് ഗുരുകുല്‍ സ്‌കോളര്‍ഷിപ്പ് നേടിയത്. സര്‍ക്കാരിന്റെ അന്തിമ അനുമതി നേടിയാലുടന്‍ തന്നെ മെറിൻ ജോസഫ്  ലണ്ടിനേക്ക് പോകും.
മെറിൻ ജോസെഫിനൊപ്പം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിക്കും  സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല മെറിന്റെ ആദ്യ യുറോപ്യൻ യാത്രകൂടിയാണ് ഇത്. സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്ക് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സ്വീകരണം നല്‍കി. ഇന്ത്യയില്‍ പല മേഖലകളിലുള്ള 12 പേര്‍ക്കാണ് ഗുരുകുല്‍ സ്‌കോളര്‍ഷിപ്പ്.