ആണിൽ നിന്നും പെണ്ണിലേക്ക്… ഇന്ന് ഞാൻ ഹരിണി ചന്ദന

ഇന്ന് ഞാൻ ഹരിണി ചന്ദന,  സിനിമയിലെ നായിക. അന്ന് അന്നത്തിനായി അന്യന്റെ മുന്നിൽ കൈ നീട്ടിയിരുന്നവൻ. അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂത്ത മകൻ. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ ഇത് കേൾക്കണം. ഇന്ന് ഞാൻ ഒരു സിനിമയിൽ…

ഇന്ന് ഞാൻ ഹരിണി ചന്ദന,  സിനിമയിലെ നായിക. അന്ന് അന്നത്തിനായി അന്യന്റെ മുന്നിൽ കൈ നീട്ടിയിരുന്നവൻ. അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂത്ത മകൻ. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ ഇത് കേൾക്കണം. ഇന്ന് ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നു, ടി വി പരിപാടിയിൽ പങ്കെടുക്കുന്നു. ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നു. എന്നാൽ ഈ വർണ്ണനകൾ ഒന്നുമില്ലായിരുന്നു ഒരു ഞാൻ ഉണ്ടായിരുന്നു.
കുമ്പളങ്ങി ആണ് എന്റെ നാട്. എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂത്ത മകനായിരുന്നു ഞാൻ. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പതിനാലാം വയസിൽ പത്താം ക്ലാസ് പഠിപ്പ് നിർത്തി അതിന് ശേഷം പണിക്ക് പോയി. എന്നാൽ അതിലൊന്നും തുടരാൻ എനിക്ക് സാധിച്ചില്ല. എന്റെ ഉള്ളിലെ പെണ്ണ് എന്ന മാനസിക സമ്മർദ്ദങ്ങൾ ആവാം അതിന് കാരണം.പഠിച്ചിരുന്ന കാലത്ത് തന്നെ എനിക്ക് പെൺകുട്ടികളോട് കൂട്ട് കൂടാനായിരുന്നു ഇഷ്ട്ടം. അവരെപ്പോലെ ആകാൻ ഞാൻ വല്ലാതെ കൊതിച്ചു. ഞാനും അവരിൽ ഒരാൾ ആണെന്നെ എനിക്കും തോന്നിയൊള്ളൂ. ഓർമവെച്ച കാലം മുതൽ ഇങ്ങനെയായിരുന്നു ഞാൻ.  ഒരു ആൺകുട്ടിയല്ല എന്ന പൂർണ്ണ  ബോധം  എനിക്ക് ഉണ്ടായിരുന്നു.  എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് എനിക്കോ എന്റെ ചുറ്റുമുള്ളവർക്കോ അറിയില്ലായിരുന്നു.  എന്റെ ഭാവങ്ങളിലും ചലനങ്ങളിലും ഞാൻ എന്നും ഒരു പെൺകുട്ടിയായിരുന്നു.  അതിന്റെ പേരിൽ ഞാൻ അനുഭവിക്കേണ്ടി വന്നത് ചില്ലറ പ്രയാസങ്ങളല്ല. കുത്തുവാക്കുകളും കളിയാക്കലുകളും അങ്ങനെ ഒരുപാട് ആണ്. എന്നെ സ്നേഹിക്കുന്ന ഞാൻ ഏറെ സ്നേഹിക്കുന്നവരിൽ നിന്നും പരിഹാസങ്ങൾ കളിക്കേണ്ടി വന്നപ്പോൾ തകർന്നു പോകുമായിരുന്നു ഞാൻ. ഒപ്പം നില്ക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. എനിക്ക് സംഭവിക്കുന്നത് എന്താണെന്ന് ആരോടും പറയാൻ പറ്റാത്ത അവസ്ഥ. ഒടുവിൽ പതിനാറാം വയസിലാണ് ഞാൻ നാട് വിട്ട് പോകുന്നത്. ലോകത്തെക്കുറിച്ച ഒരു ബോധവും ഇല്ലാത്ത ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാത്ത പ്രായത്തിൽ ഞാൻ വണ്ടി കേറി. ഭാഷ അറിയില്ല എന്ത് ചെയ്യണമെന്നും അറിയില്ല.. ആദ്യമായിആണ് ഒരു പുതിയ നഗരത്തിൽ. അവിടെ ഞാൻ ആദ്യം ഒരു മുറിയെടുത്തു. അവിടുത്തെ സ്ഥലങ്ങൾ എനിക്ക് അറിയില്ലായിരുന്നു അങ്ങനെ വലിയ ഒരു ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് പുറത്തുനിന്നും ആരുടയക്കയോ കൈകൊട്ടലുകൾ കേൾക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കുറേ ട്രാൻസ്ജന്റേഴ്‌സ് ആരുന്നു. എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. ഞാൻ അവരോട് ഉള്ളു തുറന്ന് സംസാരിച്ചു എനിക്കും നിങ്ങളെപ്പോലെ ആവണം എന്ന് പറഞ്ഞു. ഒര് മടിയും കൂടാതെ അവർ എന്നെ കൂടെ കൂട്ടി. ഭിക്ഷാടനം ചെയ്താരുന്നു ആ കാലത്ത് ഞാൻ ജീവിച്ചിരുന്നത്. അവിടെ നിന്നാണ് നന്ദിനി അമ്മയെയും ശൈലജ അമ്മയെയും ആദ്യം കാണുന്നത്. പിന്നീട് കുറച്ച് കാലം ശൈലജ അമ്മയുടെ വീട്ടിൽ ആരുന്നു താമസം. പെട്ടന്നുണ്ടായ മഞ്ഞപ്പിത്തം എന്നെ തളർത്തി പിന്നീട് എനിക്ക് വീട്ടിലേക്ക് മടങ്ങാതെ നിവർത്തിയില്ലാരുന്നു. ഒരു ദിവസം പുലർച്ചെ ആറുമണിക്കാണ് ഞാൻ വീട്ടിൽ എത്തുന്നത് മീൻ എക്സ്പോർട്ടിൽ പണിയെടുക്കുന്ന അമ്മച്ചിക്ക് അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ആ സമയത്ത് അമ്മച്ചി എത്തിയിരുന്നില്ല അപ്പച്ചനാണ് എന്നെ വരവേറ്റത് നാട്ടിൽ നിന്ന് പോകുമ്പോൾ ഉണ്ടായിരുന്ന രൂപമായിരുന്നില്ല തിരിച്ച് വന്നപ്പോൾ വന്നപ്പോൾ എനിക്ക്, തോൾ വരെ മുടി വളർത്തി, കാതും മൂക്കും കുത്തി എന്റെ രൂപം കണ്ടിട്ട് അപ്പച്ചൻ ആശങ്കകൾ ഉണർത്തി ഉടനെ തന്നെ അപ്പച്ചൻ എന്റെ മുടി മുറിച്ചു. ആശുപത്രിയിൽ കൊടുപോകും മുൻപ് കുറെ സത്യങ്ങൾ ചെയ്യിച്ചു ഇനി അവരെ ഉപേക്ഷിച്ച് എങ്ങോട്ടും പോകില്ലെന്ന് 8 മണിയോടുകൂടി അമ്മച്ചി എത്തി. പ്രാർത്ഥനയ്ക്ക് ശേഷം എന്നെ ആശുപത്രിയിൽ കൊണ്ടപോയി…
ഞാൻ പൂർണമായി ഒരു പെണ്ണായോ എന്ന് അറിയാനുള്ള സംശയം എനിക്ക് അവരുടെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. ചികിത്സ എല്ലാം കഴിഞ്ഞ് അപ്പച്ചനും അമ്മച്ചിയും എന്നേ കുറച്ച് നാളത്തേക്ക് പുറത്തൊന്നും വിട്ടില്ലായിരുന്നു. ഞായറാഴ്ച്ച മാത്രം കറി കൂട്ടി ചോറ് ഉണ്ടിരുന്നു. അപ്പച്ചനും അമ്മച്ചിയും എന്നെ കൂടുതൽ സ്നേഹിച്ചു ഞാൻ അവിടെ നിന്നും പോകാതിരിക്കാൻ വേണ്ടി. എന്നാലും എനിക്ക് അവിടെ തുടരാൻ സാധിച്ചില്ല. വീണ്ടും നാട് വിടുന്നതിനെക്കുറിച്ച് ആലോചിച്ചു. ഒര് ദിവസം ഞാൻ അതങ്ങ് ചെയ്‌തു. യാത്രയിൽ എനിക്കൊരു ഫോൺ കാൾ മാത്രാണ് വന്നത്. ഇനി മേലാൽ കുമ്പളങ്ങിയിൽ കാലുകുത്തരുത് എന്ന് . ഈ വാക്കുകൾ കഴിഞ്ഞ 10 വർഷം ഞാൻ അനുസരിച്ചു. ആ പത്തു വർഷവും അവർ എന്നെ അംഗീകരിക്കുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ.  എന്നാൽ അതുണ്ടായില്ല  11)0 വർഷം പോലീസ് സംരക്ഷണത്തോടു കൂടി ഞാൻ നാട്ടിലെത്തി. അന്നൊരു ദുഃഖവെള്ളി ആയിരുന്നു. ഞാൻ എന്റെ പള്ളിയിൽ കുറുബാന കൈകൊണ്ടു സന്തോഷത്തിൽ എന്റെ കണ്ണ് നിറഞ്ഞു. എറണാകുളത്തുനിന്നുള്ള എന്റെ ഓട്ടം ചെന്നെത്തിയത് കോഴിക്കോട് ആയിരുന്നു. അവിടെനിന്ന് പിന്നെ മൈസൂരിലേക്ക്. മൈസൂർ എനിക്കൊരു അത്ഭുതം ആരുന്നു. സ്ത്രീകൾ പുരുഷന്മാരുടെ ശബ്ദത്തിൽ സംസാരിക്കുന്നവർ എന്താണ് അത് എന്ന് മനസിലായില്ല. അവരെക്കുറിച്ചുള്ള അന്നേഷണമാണ്‌ എന്നെ ഓപറേഷനിലേക്ക് എത്തിച്ചത്. ഓപ്പറേഷൻ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കൊരു പെണ്ണാകണം അത്രമാത്രം ആയിരുന്നു എന്റെ ആഗ്രഹം  പതിനേഴാം വയസ്സിൽ ആരുന്നു ഓപ്പറേഷൻ. ഓപ്പറേഷന് ശേഷം വലിയൊരു മാറ്റം എനിക്കുണ്ടായത് ഓർമവെച്ച നാൾ മുതൽ ഞാൻ ആഗ്രഹിച്ചത് ഞാൻ നേടിയെടുത്തു. ഞാൻ പെണ്ണായി മാറിയിരിക്കുന്നു. എന്നാൽ എന്റെ വീട്ടുകാർ എന്നെ അംഗീകരിച്ചില്ല ഇന്നും അവരെന്നെ അംഗീകരിക്കുന്നില്ല. നാട്ടുകാരും കൂട്ടുകാരും ഇന്നെനിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ഓപ്പറേഷൻ കഴിഞ്ഞ് എന്നെ ആദ്യമായി സ്വീകരിക്കുന്നത്എന്റെ കൂട്ടുകാർ ഷാരോണും കുടുംബവും ആയിരുന്നു. ഇന്നെനിക്ക് അവരോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. എനിക്ക് തെറ്റിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അന്ന് കളിയാക്കി കുത്തുവാക്കുകൾ പറഞ്ഞവർ ഇന്ന് തിരിച്ച് പറയുന്നു. ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റിയിൽ എന്റെ ആദ്യ പേര് അജിത എന്നായിരുന്നു. ആ സമയത്താണ് സൂപ്പർഹിറ്റ് ചിത്രം ബോയ്സ് റിലീസ് ആകുന്നത്. അതിലെ നായികയുടെ പേര് ഹരിണി എന്നായിരുന്നു. ഏത് നേരവും കുറുമ്പ് കാണിച്ച് നടക്കുന്ന എനിക്ക് കുറുമ്പിയായ ആ നായികയുടെ പേരിട്ടത് ചാന്ദിനി എന്ന ചേച്ചിയായിരുന്നു. എനിക്ക് ആ പേരിട്ട ചേച്ചിയെ എന്നും ഒരുക്കാനായി പേരിന്റെ കൂടെ ചന്ദന കൂടി ചേർത്തു. ഓപ്പറേഷൻ ചെയ്ത് സ്ത്രീ ആയെങ്കിലും ട്രാൻസ്‌ജെന്റർ എന്ന ഐഡന്റിറ്റിയിൽ തന്നെയാണ് ജീവിക്കുന്നത്. ഞാൻ സ്റ്റേജ് ആർട്ടിസ്റ്റ് ആയിരുന്ന സമയത്ത് എന്റെ കൂടെ ഡാൻസ് ചെയ്‌തിരുന്ന വ്യക്തിയാണ് പ്രശാന്ത്. കൊല്ലം സ്വദേശിയായ അവൻ ഇന്നെനിക്ക് എന്റെ അനിയനാണ്. അവന്റെ അച്ഛനും അമ്മയും എന്റെയും കുടുംബമാണ്. ആരുമില്ലാതിരുന്ന എനിക്ക് അവർ എല്ലാമായി. എല്ലാവരും അവഗണിക്കപ്പെട്ടപ്പോൾ ഇവർ എന്നെ പരിഗണിച്ചു. എന്റെ അപ്പച്ചനും അമ്മച്ചിയും എനിക്കുവേണ്ടി ചെയ്യാത്തതാണ് ഇവർ എനിക്കുവേണ്ടി ചെയ്‌തത്‌ അപ്പച്ചനും അമ്മച്ചിയും വേണോ അതോ ഇവരെ വേണോ എന്നൊരു ചോദ്യം എന്റെ മുന്നിൽ വന്നാൽ ഇവരെ വേണമെന്ന് ഞാൻ പറയും. ഓപ്പറേഷന് ശേഷം എനിക്ക് ആദ്യം അവസരം കിട്ടിയത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിൽ ആരുന്നു. സൂര്യ ആണ് എന്നെ അതിലേക്ക് കൊണ്ട് വന്നത്. അന്നെല്ലാർക്കും ഹരിണി ഒരു പെൺകുട്ടി എന്നായിരുന്നു വിചാരം. പിന്നീട് ഞാൻ സ്റ്റേജ് പെർഫോമൻസിൽ കടന്നു. വേറൊന്നുമല്ല അതിന് ഡെയിലി വരുമാനം ഉണ്ട്. ഒരുവിധം ജീവിച്ചു പോകാനുള്ള പൈസ അതിലൂടെ എനിക്ക് കിട്ടാൻ തുടങ്ങി. മൂന്ന് വർഷത്തോളം ഞാൻ അങ്ങനെ ജീവിച്ചു. 2012 ൽ എന്റെ ജീവിതം മാറിമറിഞ്ഞു മൂതേവി എന്ന ഷോർട് ഫിലിം ചെയ്‌തു. 2017 ൽ ആണ് ഞാൻ ധ്വയയെക്കുറിച്ച് അറിയുന്നത്. ചിതറിക്കിടന്ന ഞങ്ങളെപ്പോലെ ഉള്ള ആളുകളെ ഒരുമിച്ച് ചേർത്തത് ധ്വയ ആണ്. ധ്വയയുടെ നേതൃത്വത്തിൽ പറയാൻ മറന്ന കഥകൾ എന്ന പേരിൽ ഞങ്ങളുടെ പലരുടെയും ജീവിതം നാടകമായി വേദിയിൽ അവതരിപ്പിച്ചു. അതിലേക്ക് എന്നെ എത്തിച്ചതും പിന്തുണ തന്നതും എന്റെ സഹോദരി ശീതൾ ശ്യാം ആണ്. മറ്റൊരു വലിയ സന്തോഷം എന്തെന്നാൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചു അരുൺ സാഗർ സംവിധാനം ചെയ്‌ത ദൈവത്തിന്റെ മണവാട്ടി എന്ന ചിത്രത്തിൽ. അഭിനയത്രി ആകണം എന്നതാണ് എന്റെ വലിയ ആഗ്രഹം. എന്നാൽ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു മോഹൻലാലിന്റേയും പ്രിത്വിരാജിന്റെയും കൂടെ ഒര് സിനിമയിലെങ്കിലും അഭിനയിക്കണം.