Film News

അർജുനെ ട്രോളി ഫുക്രു !! ലൈക്‌സിന്റെ ഇരട്ടി ഡിസ് ലൈക് നേടി താരം

fukru

യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്രോളൻ അർജുന് വെല്ലുവിളിയുമായി ടിക്ക് ടോക്കിന്റെ കണ്ണിലുണ്ണിയും ബിഗ് ബോസ്സ് താരവുമായ ഫുക്രു രംഗത്ത്. ട്രോളന്മാരുടെ പേടി സ്വപ്നവും ടിക്ക് ടോക്ക് ആരാധകരുടെ സൂപ്പർ ഹീറോയുമായ ഫുക്രുവിന്റെ റിയാക്ഷൻ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ടിക് ടോക്ക് തുറന്ന് കഴിഞ്ഞാൽ ഈ ശബ്ദമാണെന്നും അങ്ങനെ വെറുതെ വിട്ട് കളയാൻ പറ്റില്ലെന്നും ഞാനും ഒരു റിയാക്ഷൻ വീഡിയോ ഇടാൻ പോവുകയാണെന്നും ഫക്രൂ വീഡിയോയിലൂടെ പറയുന്നു. തുടക്കത്തിൽ തന്നെ താൻ ഈ വീഡിയോ ചെയ്യുന്നത് താൻ ഒരിക്കലും വലിയ ട്രോളൻ ആയതുകൊണ്ട് ഒന്നും അല്ല മറിച്ച് റിയാക്ഷൻ വീഡിയോകൾ ഇപ്പോൾ യൂട്യൂബിൽ ഒരു ട്രെൻഡ് ആയതുകൊണ്ടാണ്.

അത്തരത്തിൽ റിയാക്ഷൻ വീഡിയോകൾ ചെയ്ത് ഹിറ്റാക്കിയ ഒരാളുടെ വീഡിയോകൾ എടുത്ത് താൻ ഒന്ന് റിയാക്റ്റ് ചെയ്യാം എന്ന് കരുതിയതാണ്. അതെ എങ്ങനെയുണ്ടെന്ന് കണ്ടതിനുശേഷം അഭിപ്രായം പറയേണ്ടത് പ്രേക്ഷകരാണ്. എന്ന് പറഞ്ഞു കൊണ്ടാണ് ഫുക്രു തുടങ്ങിയത്. സ്വന്തം ടിക് ടോക് വീഡിയോ തന്നെ ട്രോളിയ അർജുന് നല്ലൊരു പണിയുമായി ആണ് ഫുക്രു എത്തിയത്. അർജുനെ താൻ കുറ്റം പറയുന്നതല്ല എന്നാൽപോലും അദ്ദേഹത്തിന്റെ വീഡിയോകളിലെ ചില കാര്യങ്ങൾ തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അത് ചൂണ്ടിക്കാണിക്കാൻ കൂടി വേണ്ടിയാണ് താൻ ഈ വീഡിയോ ചെയ്തതെന്നും ഫുക്രു വ്യക്തമാക്കി.

fukru big boss 2 filmർജുൻ വിഡിയോയിൽ ഫ്രണ്ടായി കൂടെ കൂട്ടിയ പാവയെ രജിത്കുമാറിനെ ട്രോളാനായി ഉപയോഗിച്ച ഫുക്രുവിന്റെ ബുദ്ധി പ്രശംസിക്കാതെ വയ്യ. ഈ പാവയെ താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നുള്ള ചോദ്യത്തിൽ നിന്നും അടുത്ത നിമിഷം രജിത്കുമാർ പാവയുമായി ചിരിച്ച് നിൽക്കുന്ന ഫോട്ടോ നർമ്മത്തിൽ ചാലിച്ച ഒരു കിടിലം ട്രോൾ തന്നെയാണ്. പെണ്ണിന് വലുത് ശരീരമാണെന്ന് പറയുന്ന ടിക്ക് ടോക്ക് പയ്യനെ ട്രോളുന്ന അർജുനോട്‌ ആണിന് എന്താണ് ഏറ്റവും പ്രധാനമെന്ന് അറിയില്ലേ എന്ന് ഫുക്രു തന്നെ അന്തം വിട്ട് ചോദിച്ചു പോകുന്നു. നിമിഷം നേരം കൊണ്ട് തന്നെ യൂട്യൂബിൽ വൈറൽ ആകുന്ന ആ വീഡിയോ കാണാം

https://youtu.be/f9NIv-T4n4M

കടപ്പാട് :   Fukru Vlogs

Trending

To Top
Don`t copy text!