വൃത്തികേട് കാട്ടിയാല്‍ ഇനിയും വിലക്കും..! മമ്മൂട്ടിയല്ല ആര് പറഞ്ഞാലും! – ജി സുരേഷ് കുമാര്‍

നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയതില്‍ മമ്മൂട്ടി നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ രംഗത്ത്. ആരുടേയും അന്നം മുട്ടിക്കുന്നവരല്ല.. മറിച്ച് എല്ലാവര്‍ക്കും അന്നം നല്‍കുന്നവരാണ് നിര്‍മ്മാതാക്കള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. ഈ…

നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയതില്‍ മമ്മൂട്ടി നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ രംഗത്ത്. ആരുടേയും അന്നം മുട്ടിക്കുന്നവരല്ല.. മറിച്ച് എല്ലാവര്‍ക്കും അന്നം നല്‍കുന്നവരാണ് നിര്‍മ്മാതാക്കള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. ഈ വിഷയത്തില്‍ തങ്ങളുടേതായ തീരുമാനം ഉണ്ട്..മമ്മൂട്ടി അല്ല ആര് പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ വിലക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. മനോരമ ഓണ്‍ലൈനിനോടാണ് സുരേഷ് കുമാര്‍ തന്റെ പ്രതികരണം അറിയിച്ചത്.

ശ്രീനാഥ് ഭാസി വിഷയത്തില്‍ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയാണോ മമ്മൂട്ടി പ്രതികരിച്ചത് എന്ന് സംശയമുള്ളതായും സുരേഷ് കുമാര്‍ പ്രതികരിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം മമ്മൂട്ടിയെ പോലൊരാള്‍ പ്രതികരിക്കണമായിരുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാല്‍ പരിശോധിച്ച ശേഷം പറയാമെന്ന് താന്‍ മറുപടി നല്‍കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോയെന്നല്ല ആരു പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കും.

അതിലൊന്നും ആരേയും ഭയക്കുന്നില്ല.. പണ്ട് തിലകന്‍ ഉള്‍പ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിര്‍മ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും.. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് കുറച്ച് നാളത്തേക്ക് വിലക്കിയ നടപടി.. തൊഴില്‍ നിഷേധമാണ് എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്.. എന്തിനാണ് അന്നം മുട്ടിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു..

വിലക്ക് നീക്കിയതായും ശ്രീനാഥ് ഭാസിയ്ക്ക് വിലക്കിയിട്ടില്ലെന്നാണ് ഞാന്‍ അറിഞ്ഞത് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.. എന്നാല്‍ ഈ പ്രസ്താവന വലിയ ചര്‍ച്ചാ വിഷയം ആവുകയായിരുന്നു. ശ്രീനാഥ് ഭാസിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നതായി അറിയിച്ച് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരുന്നു.