ആദ്യമൊക്കെ ആ കാര്യത്തിൽ എനിക്ക് ദിലീപിനോട് അസൂയ തോന്നിയിരുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഗണേഷ് കുമാർ. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരം സിനിമയിൽ പോലെ തന്നെ രാഷ്ട്രീയത്തിലും സജീവമാണ്. ഇന്ന് സിനിമയേക്കാൾ കൂടുതൽ രാഷ്ട്രീയത്തെ സ്നേഹിക്കുന്ന താരം കൂടിയാണ് ഗണേഷ്…

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഗണേഷ് കുമാർ. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരം സിനിമയിൽ പോലെ തന്നെ രാഷ്ട്രീയത്തിലും സജീവമാണ്. ഇന്ന് സിനിമയേക്കാൾ കൂടുതൽ രാഷ്ട്രീയത്തെ സ്നേഹിക്കുന്ന താരം കൂടിയാണ് ഗണേഷ് കുമാർ. നിരവധി ചിത്രങ്ങളിൽ കൂട്ടുകാരൻ ആയും സഹനടനായും എല്ലാം അഭിനയിച്ച താരം എന്നാൽ സിനിമയിൽ വേണ്ടത്ര വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 1985 ൽ ഇരകൾ എന്ന സിനമയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷം ചെയ്തു. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പാരമ്പരകളിലും ഗണേഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഞാൻ സിനിമയിലേക്ക് എത്തുന്നതിൽ അച്ഛന് വലിയ താൽപ്പര്യം ഇല്ലായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് ഞാനും രാഷ്ട്രീയത്തിൽ സജീവമാകാനാണ് എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ അപ്രതീക്ഷിതമായി ഞാൻ സിനിമയിലേക്ക് യെത്തുകയായിരുന്നു. തുടക്ക കാലത്തിൽ ഒക്കെ മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ ഒക്കെ വലിയ സൂപ്പർസ്റ്റാർ ആകണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നിട്ട് ബി എം ഡബ്ലു കാറിൽ വന്നിറങ്ങുന്നത് ഒക്കെ ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ വിചാരിച്ചത് പോലെ എനിക്ക് സിനിമയിൽ ഉയരാൻ കഴിഞ്ഞില്ല. അതോടെ സ്വപ്നം കണ്ടതൊക്കെ വെറുതെ ആണെന്ന് മനസ്സിലായി. പിന്നെ കുറെ ടെലിവിഷൻ പരമ്പരകൾ ഒക്കെ ചെയ്തു. സ്വഭാവ നടൻ എന്ന പേര് നേടി ഇങ്ങനെ സിനിമയിൽ എവിടെങ്കിലും ഒതുങ്ങി കൂടാം എന്നാണ് ഞാൻ അപ്പോഴും കരുതിയത്.

എന്നാൽ എന്റെ വഴി സിനിമ അല്ലെന്ന് ഞാൻ പിന്നീട് ആണ് തിരിച്ചറിഞ്ഞത്. അതോടെ ഞാൻ രാഷ്‌ടീയത്തിൽ സജീവമാകാൻ തുടങ്ങി. എന്റെ ഒരു പ്രായം വരെ, ഏതാണ്ട് മുപ്പത് വയസ്സ് വരെയൊക്കെ എനിക്ക് ജയറാമിനോടും ദിലീപിനോടുമൊക്കെ വലിയ അസൂയ ആയിരുന്നു. കാരണം ഞാൻ സിനിമയിൽ വന്നതിനു ശേഷം വന്നവർ ആണ് ദിലീപും ജയാരും ഒക്കെ. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് അവർ സിനിമയിൽ വലിയ നിലയിൽ എത്തിയപ്പോൾ എനിക്ക് ശേഷം വന്നവരുടെ ഉയർച്ച കണ്ട് എനിക്ക് അങ്ങനെ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവരോട് അസൂയ ആയിരുന്നു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അതൊക്കെ മാറി. ഞാൻ എന്റെ വഴി തിരിച്ചറിഞ്ഞു എന്നും ഗണേഷ് കുമാർ പറഞ്ഞു.