Film News

സീരിയല്‍ നടി ആര്‍ദ്രയുടെ വീടിനു നേരെ ആക്രമണം, താരത്തിന്റെ അമ്മക്കെതിരെയും മർദ്ദനം

ardra-das

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ട നായികയാണ് ആർദ്ര. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ആർദ്രയുടെ വീട്ടിൽ എത്തിയ അക്രമികൾ വീട് മുഴുവൻ തകർത്തു എന്നതാണ്. തിരുവില്വാമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. നടി പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഒരു സംഘം ആളുകള്‍ വീടാക്രമിച്ച്‌ വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്ത് അമ്മ ശിവകുമാരിയെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്തെ മദ്യപ സംഘത്തിനെതിരെ പരാതി നല്‍കിയതിന്‍റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആര്‍ദ്രയുടെ പ്രതികരണം. പ്രതികൾ എത്തിയ സമയത്ത് താരത്തിനെ ‘അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

ആര്‍ദ്രയും അച്ഛന്‍ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു. പാലക്കാടുള്ള ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്‍ദ്രയുടെ കുടുംബവും അയല്‍വാസിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കി.ആര്‍ദ്രയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് കണ്ടാലറിയാവുന്ന 10 പേ‍ര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Trending

To Top
Don`t copy text!