Categories: Film News

ആരും ജോലി തരുന്നില്ല! സൂപ്പര്‍ താരത്തിന്റെ ഭാര്യാ പദവി കരിയറിനെ മോശമായി ബാധിച്ചു-ഗൗരി ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനും ഭാര്യ ഗൗരിയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കോഫി വിത് കരണ്‍ ഷോയില്‍ ഗൗരി വെളിപ്പെടുത്തിയതാണ് വൈറലായിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ഭാര്യയെന്ന പദവി തന്റെ കരിയറിനെ മോശമായി ബാധിച്ചെന്നാണ് ഗൗരി ഖാന്റെ തുറന്നുപറച്ചില്‍.

കോഫി വിത് കരണ്‍ ഷോ സീസണ്‍ ഏഴിലാണ് ഗൗരി അതിഥിയായി എത്തിയത്. ഒപ്പം മഹീപ് കപൂറും ഭാവന പാന്‍ഡെയും ഉണ്ടായിരുന്നു. ഷോ നാളെ ഡിസ്‌നി ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യും. മൂവരും തങ്ങളുടെ വിവാഹജീവിതത്തിലെയും മറ്റുമുള്ള കാര്യങ്ങളാണ് തുറന്നു പറയുന്നത്.

ഗൗരി ഇന്റീരിയര്‍ ഡിസൈനറാണ്. എന്നാല്‍ ഷാരൂഖിന്റെ ഭാര്യയായതിനാല്‍ പലപ്പോഴും അര്‍ഹിച്ച ജോലി തനിക്ക് കിട്ടുന്നില്ലെന്ന് ഗൗരി പറയുന്നു. ഗൗരിയെ വിളിച്ചാല്‍ നല്ല ശ്രദ്ധ കിട്ടുമെന്നും അതിനാല്‍ കൂടുതല്‍ ജോലി സാധ്യതയുണ്ടെന്നുമാണ് ചിലരുടെ ധാരണയെന്ന് ഗൗരി പറയുന്നു.

ഒരു പുതിയ പ്രൊജക്ട് കിട്ടുമ്പോള്‍, ചിലരൊക്കെ എന്നെ ഡിസൈനര്‍ എന്ന നിലയിലാണ് സമീപിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഷാരൂഖിന്റെ ഭാര്യക്കൊപ്പമാണ് ജോലി ചെയ്യുന്നത് എന്ന് പറയുന്നത് ഇഷ്ടമില്ലാത്തവരുണ്ട്. ലഭിക്കുന്ന പകുതി പ്രോജക്ടുകളും ഇങ്ങനെയാണെന്ന് ഗൗരി പങ്കുവെച്ചു.

ജോലിയുടെയും പണത്തിന്റെയും പ്രശസ്തിയുടെയും ഭാഗമായി നേരിട്ട പ്രശ്‌നങ്ങള്‍ മഹീപും പങ്കുവച്ചിരുന്നു. സഞ്ജയ് വര്‍ഷങ്ങളോളം ജോലിയില്ലാതെ വീട്ടില്‍ ഇരുന്ന സമയമുണ്ട്. പണത്തിന് വളരെ പ്രയാസപ്പെട്ടിരുന്നെന്ന് മഹീപ് പറഞ്ഞു.

ഗ്ലാമറസ് ലോകത്താണ് തന്റെ കുട്ടികള്‍ വളര്‍ന്നത്. ചില ആളുകളെ കാണുമ്പോള്‍ കപൂര്‍ കുടുംബത്തിലെ പരാജയപ്പെട്ടുപോയ ആളുകളാണ് തങ്ങള്‍ എന്നൊക്ക ് തോന്നിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Anu B