ഇത് നമ്മുടെ ജാനു തന്നെ ആണോ, സോഷ്യൽ മീഡിയയിൽ വൈറലായി ഗൗരിയുടെ പുതിയ ലുക്ക്!

96 എന്ന തമിഴ് ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗൗരി കിഷൻ. തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ടാണ് ഗൗരി ചിത്രത്തിൽ എത്തിയത്. മനോഹരമായ അഭിനയവും…

gauri kishan latest photos

96 എന്ന തമിഴ് ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗൗരി കിഷൻ. തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ടാണ് ഗൗരി ചിത്രത്തിൽ എത്തിയത്. മനോഹരമായ അഭിനയവും ശാലീന സൗന്ദര്യവും കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യ സിനിമ ആരാധകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി ആരാധകരെയാണ് ഗൗരി സ്വന്തമാക്കിയത്. ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആയ അനുഗ്രഹീതൻ ആന്റണിയിൽ കൂടി മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് താരം. ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തുന്നത്. മലയാളം സിനിമ പ്രേമികൾ എല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്റണി. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ യുവാക്കൾ ഗാനം ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോൾ ഗൗരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നാടൻ വേഷത്തിലും ശാലീന സൗന്ദര്യത്തിലും മാത്രം കണ്ടിട്ടുള്ള താരത്തെ മോഡേൺ ലുക്കിൽ കണ്ടപ്പോഴേക്കും അമ്പരന്നിരിക്കുകയാണ് ആരാധകരും. അനുഗ്രഹീതൻ ആന്റണിയുടെ പ്രമോഷൻ വർക്കുകളുടെ ഭാഗമായി എത്തിയപ്പോഴാണ് താരം പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഗ്രാഫർ ആയ മനു ശങ്കർ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

സണ്ണി വെയിനിനെയും ഗൗരി കിഷനെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കികൊണ്ട് പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന പ്രിൻസ് ജോയിയുടെ ഈ ചിത്രത്തിനായി കാത്തിരിപ്പിൽ ആയിരുന്നു സിനിമ പ്രേമികളും. കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.