ഞാനായി മാറി നിന്നതല്ല സിനിമയിൽ നിന്ന്, എന്നെ മാറ്റി നിർത്തിയതാണ്!

സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗൗതമി നായർ. ദുല്ഖറിനൊപ്പമുള്ള ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ഡയമണ്ട് നെക്ലസ്,…

Gauthami Nair about cinema

സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗൗതമി നായർ. ദുല്ഖറിനൊപ്പമുള്ള ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ഡയമണ്ട് നെക്ലസ്, കൂതറ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഡയമണ്ട് നെക്ലസിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് താരം എത്തിയത്. ഇന്നും ഗൗതമിയുടെ പേര് കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് ഡയമണ്ട് നെക്ലസിലെ ലക്ഷ്മി എന്ന ഗൗതമിയുടെ കഥാപാത്രത്തെ ആണ്. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. 2017 ൽ സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രനുമായുള്ള വിവാഹത്തിന് ശേഷവും താരത്തിനെ സിനിമയിൽ കണ്ടിട്ടില്ല. ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

കുറച്ച് ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ ഇനി സിനിമ ചെയ്യുന്നില്ല, സിനിമയിൽ അഭിനയിക്കുന്നില്ല എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഞാൻ സിനിമ അഭിനയം നിർത്തിയെന്നു ആരോടും പറഞ്ഞിട്ടില്ല. കുറച്ച് നാളുകൾ പഠനത്തിന്റെ ആവശ്യത്തിനായി സിനിമയിൽ നിന്ന് ഇടവേള എടുത്തെന്നുള്ളത് ശരിയാണ്. എന്നാൽ അപ്പോഴേക്കും ഞാൻ സിനിമ അഭിനയം നിർത്തിയെന്ന തരത്തിലെ വാർത്തകൾ പ്രചരിച്ചു. സിനിമയിൽ ഉള്ളവർ പോലും ഞാൻ അഭിനയം നിർത്തിയെന്ന് വിശ്വസിച്ചു. ഇതിനിടയിൽ രണ്ടുമൂന്ന് ചിത്രങ്ങളിൽ നിന്ന് വിളി വന്നിരുന്നു. എന്നാൽ അതിന്റെയൊക്കെ കഥ ഇഷ്ട്ടപെടാഞ്ഞത് കൊണ്ട് അത് വേണ്ടാന്ന് വെക്കുകയായിരുന്നു.

അപ്പോഴേക്കും ഞാൻ അഭിനയം നിർത്തിയെന്ന് ഒട്ടുമിക്ക ആളുകളും വിശ്വസിച്ചു. അതിനിടയിൽ ചില നല്ല അവസരങ്ങൾ കിട്ടിയെങ്കിലും സിനിമയിൽ ഉള്ളവർ തന്നെ പാര വെച്ച് ആ അവസരം ഇല്ലാതാക്കി. ഞാൻ ഇപ്പോൾ വീണ്ടും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ ആണ് ഞാൻ അഭിനയം നിർത്തിയെന്ന വാർത്ത സിനിമയിൽ ഉള്ളവർ പോലും എത്ര ആഴത്തിൽ ആണ് വിശ്വസിച്ചിരിക്കുന്നതെന്നു എനിക്ക് മനസ്സിലായത്.