ഗായത്രി സുരേഷ്…! ജൂനിയര്‍ കങ്കണ റണൗത്ത്…!!

2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ഗായത്രി സുരേഷ് മലയാള സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്തും സജീവസാന്നിധ്യമായിരുന്നു ഗായത്രി. ട്രോളന്മാര്‍ എന്നും ഇരയാക്കി മാറ്റാറുള്ള നടികൂടിയാണ് ഗായത്രി, തനിക്കെതിരെ നടക്കുന്ന…

2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ഗായത്രി സുരേഷ് മലയാള സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്തും സജീവസാന്നിധ്യമായിരുന്നു ഗായത്രി. ട്രോളന്മാര്‍ എന്നും ഇരയാക്കി മാറ്റാറുള്ള നടികൂടിയാണ് ഗായത്രി, തനിക്കെതിരെ നടക്കുന്ന ട്രോളുകളും സൈബര്‍ അറ്റാക്കുകളും സഹിക്കവയ്യാതെ ഒരു ദിവസം ലൈവ് വീഡിയോയില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോളുകള്‍ നിരോധിക്കണം എന്ന് വരെ ഗായത്രി അപേക്ഷിക്കുകയുണ്ടായി.

Gayathri-R-Suresh01

താരം ഉള്‍പ്പെട്ട ഒരു ആക്‌സിഡന്റ് കേസിനെ ചൊല്ലിയും നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞതിലും നടി ഒരുപാട് ട്രോളുകള്‍ ദിനം പ്രതി ഏറ്റുവാങ്ങുന്നുണ്ട്. ഇതോടെ ജൂനിയര്‍ കങ്കണ എന്നാണ് നടി ട്രോളന്മാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇപ്പോഴിതാ തനിക്ക് സോഷ്യല്‍ മീഡിയ ഇട്ടുതന്ന ഓമനപ്പേരിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായത്രി.

താരത്തിന്റെ വാക്കുകളിലേക്ക്… ജൂനിയര്‍ കങ്കണയെന്ന് തന്നെ പലരും വിളിക്കാറുണ്ട്. അത്രയ്ക്ക് ഓണ്‍ ദ ഫേസായി ഞാന്‍ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് ഞാന്‍ കാര്യങ്ങള്‍ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്ട്രെയ്റ്റ് ഫോര്‍വേഡായുമൊക്കെയല്ലേ പറയാറ്. തനിക്ക് ഇഷ്ടമുള്ള നടിയാണ് കങ്കണ.

നല്ല ഫാഷന്‍ സെന്‍സും ഡ്രസിംഗ് സെന്‍സുമൊക്കെയാണ് അവരുടേത് എന്നാണ് ഗായത്രി പറയുന്നത്. അതേസമയം, എസ്‌കേപ്പ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ ജാസിഗിഫ്റ്റിനൊപ്പം ഗായത്രിയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.