നിവിന്‍ പോളി ഡീസന്റാണ്..!! അഭിനയം സിംപിളാണ്..! – ഗായത്രി സുരേഷ്

വളരെ കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളത്തിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് ഗായത്രി സുരേഷ്. ട്രോളുകളിലൂടെയാണ് താരം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. മോഹന്‍ലാലിന്റെ മരുമകള്‍ ആവണമെന്നും പ്രണവിനോട് പ്രണയമാണെന്നും എല്ലാം പൊതുവദേയില്‍ വെച്ച് പറഞ്ഞതെല്ലാം താരത്തിന് ട്രോളുകളായി വന്ന ഭവിച്ചു. ഇപ്പോഴിതാ ഗായത്രി സുരേഷ് നടന്‍ നിവിന്‍ പോളിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

തന്റെ പ്രിയപ്പെട്ട താരം നിവിന്‍ പോളി ആണെന്നാണ് ഗായത്രി പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. നടന്‍ നിവിന്‍ പോളിയില്‍ താന്‍ കാണുന്ന ഒരു നല്ല കാര്യത്തെ കുറിച്ചും ഗായത്രി പറയുന്നുണ്ട്. അങ്ങോര് ഒരു പരിധിക്കപ്പുറം ഡിസെന്‍സി വിട്ടൊരു സീന്‍സും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അത് വളരെ വലിയൊരു കാര്യം ആയി ആണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഞാന്‍ അത് ഇഷ്ടപ്പെടുന്നു.. എന്നാണ് താരം പറയുന്നത്. അതേസമയം, തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കണ്ടതു മുതലാണ് താന്‍ നിവിന്‍്‌റെ ഭയങ്കര ഫാനായി മാറിയതെന്നും ഗായത്രി പറയുന്നുണ്ട്. അതേസമയം, അഭിനയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു.

Gayathri R Suresh1

അഭിനയിക്കാന്‍ വളരെ സിംപിള്‍ ആണെന്നാണ് ഗായത്രി പറയുന്നത്. അഭിനയം എന്നത് പഠിക്കാന്‍ പറ്റുന്നതും അതുപോലെ തന്നെ ജന്മനാ ഉള്ള കഴിവും ആണെന്ന് ഗായത്രി പറയുന്നത്. ഭയങ്കര സിമ്പിള്‍ ആയിട്ടുള്ള പരിപാടിയാണ് അഭിനയം എന്നുള്ളത്. ശരിക്കും മനസിലാക്കിയാല്‍ എന്നാണ് താരം പറയുന്നത്.

 

Aswathy