മകളെ കുറിച്ച് പൊതു വേദികളിൽ പറയാൻ ഇപ്പോൾ പേടിയാണ്

പരസ്പ്പരം എന്ന പരമ്പരയിൽ കൂടി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ…

പരസ്പ്പരം എന്ന പരമ്പരയിൽ കൂടി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്, ദീപ്തിയായി എത്തിയ ഗായത്രീ അരുൺ പെട്ടെന്നാണ് ജനശ്രദ്ധ നേടിയ താരമായി മാറിയത്, ഇപ്പോൾ മിനിസ്‌ക്രീനിൽ ഇന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രീ അരുൺ.കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിർത്തിയോ എന്ന ചോദ്യം ഗായത്രിക്ക് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.

മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ കൂടി ബിഗ് സ്ക്രീൻ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ തന്നെയാണ് ഗായത്രി എത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും ഗായത്രി അരുണിന് കഴിഞ്ഞു. അഭിനേത്രി മാത്രമല്ല, മികച്ച ഒരു അവതാരിക കൂടിയാണ് താൻ എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ അമ്മ സൂപ്പറാ എന്ന റിയാലിറ്റി ഷോയിൽ അവതാരികയായി എത്തുന്നത് ഗായത്രിയാണ്. ഇപ്പോഴിതാ ഗായത്രി തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

തനിക്ക് ഇപ്പോൾ പൊതുവേദികളിൽ എന്റെ മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒക്കെ സംസാരിക്കാൻ പേടിയാണ് എന്നാണ് ഗായത്രി പറയുന്നത്. ഒരിക്കൽ ഞാൻ മകളെ കുറിച്ച് പറഞ്ഞിരുന്നു. ഒരു ‘അമ്മ മകൾ ബന്ധത്തിനേക്കാൾ ഉപരി ഞാൻ അവൾക്ക് ഫ്രീഡം നൽകാറുണ്ട് എന്നും അവൾ എല്ലാ കാര്യങ്ങളും എന്നോട് പങ്കുവെക്കാറുണ്ട് എന്നും അവൾക്ക് വരുന്ന പ്രപ്പോസലുകളെ കുറിച്ച് ഒക്കെ അവൾ എന്നോട് പറയാറുണ്ട് എന്നുമെക്കെയാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിനെ മറ്റൊരു രീതിയിൽ വളച്ചൊടിച്ചാണ് വാർത്തകൾ വന്നത്. മൂന്നാം ക്ലാസ്സുകാരിക്ക് വരുന്ന പ്രേമലേഖനങ്ങൾ എന്നൊക്കെ പറഞ്ഞാണ് വാർത്ത വന്നത്. അവൾ ഏഴു വയസ്സുള്ള ഒരു കൊച്ച്‌ കുട്ടിയാണെന്ന് പോലും ഓർക്കാതെയാണ് ഇത്തരത്തിൽ ഉള്ള വാർത്തകൾ ഉണ്ടാക്കുന്നത് എന്നുമാണ് ഗായത്രി പറയുന്നത്.