അത് വ്യാജമാണ്, ദയവായി ചതിയിൽ വീഴരുത്, വ്യാജ മെസ്സേജിനെക്കുറിച്ച് ഗായത്രി അരുൺ

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടപാരമ്പരയായിരുന്നു പരസപരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്,…

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടപാരമ്പരയായിരുന്നു പരസപരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്, ദീപ്തിയായി എത്തിയ ഗായത്രീ അരുൺ പെട്ടെന്നാണ് ജനശ്രദ്ധ നേടിയ താരമായി മാറിയത്, ഇപ്പോൾ മിനിസ്‌ക്രീനിൽ ഇന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രീ അരുൺ.കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചവർക്ക് മറുപടി നൽകി താരം എത്തിയിരുന്നു, കഴിഞ്ഞ ദിവസം ഗായത്രിയുടെ പേരിൽ ഒരു വ്യാജ മെസ്സേജ് പ്രചരിച്ചിരുന്നു, ഇപ്പോൾ അതിനെകുറിച്ച് പറയുകയാണ് താരം.

ഈ സന്ദേശത്തിൽ വഞ്ചിതർ ആകാതിരിക്കുക എന്ന് പറഞ്ഞു തുടങ്ങുന്ന സന്ദേശമാണ് ഗായത്രി അരുൺ പങ്ക് വച്ചത്. ഒപ്പം വ്യാജ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും ഗായത്രി സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. ‘നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം’, എന്നായിരുന്നു ഗായത്രി അരുൺ എന്ന പേരിൽ സേവ് ചെയ്ത നമ്പറിൽ നിന്നുള്ള സന്ദേശം പ്രചരിച്ചത്.

ഈ വാർത്തയും സന്ദേശവും വ്യാജമാണെന്നും ഇത്തരം വ്യാജൻമാരെ സൂക്ഷിക്കണമെന്നും തന്റേ പേരിലുളള വ്യാജ അക്കൗണ്ട് ആണ് ഇതെന്നും ഗായത്രി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ താൻ പരാതി നല്‍കിയിട്ടുണ്ട് എന്നും പോസ്റ്റിലൂടെ ഗായത്രി പറയുന്നു.ആരോ എന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്യുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു; ഇത്തരം ചത്തിനിറഞ്ഞ സന്ദേശങ്ങളിൽ ജാഗരൂഗർ ആവുക. ഈ പ്രശ്നത്തിന് പരിഹാരത്തിനായി ഞാൻ സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ട്; ആ വകുപ്പിന്റെ ഇടപെടലുകളിൽ ഞാൻ സംതൃപ്തനാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ നിയമപ്രകാരം നേരിടും. എന്നും താരം വ്യക്തമാക്കി