ആ കാരണം കൊണ്ടാണ് പരസ്പ്പരത്തിന് ശേഷം വന്ന അവസരങ്ങൾ വേണ്ട എന്ന് വെച്ചത്!

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടപാരമ്പരയായിരുന്നു പരസപരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്,…

gayathri arun about parasparam

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടപാരമ്പരയായിരുന്നു പരസപരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്, ദീപ്തിയായി എത്തിയ ഗായത്രീ അരുൺ പെട്ടെന്നാണ് ജനശ്രദ്ധ നേടിയ താരമായി മാറിയത്, ഇപ്പോൾ മിനിസ്‌ക്രീനിൽ ഇന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രീ അരുൺ.കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിർത്തിയോ എന്ന ചോദ്യം ഗായത്രിക്ക് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ കൂടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ തന്നെയാണ് ഗായത്രി എത്തുന്നത്.

ചിത്രം ഈ വരുന്ന മാർച്ച് 26 നു ആണ് റിലീസ്. ഈ അവസരത്തിൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് പരസ്പ്പരം പരമ്പരയ്ക്ക് ശേഷം അഭിനയിക്കാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് കൃത്യമായ മറുപടിയാണ് ഗായത്രി പറഞ്ഞത്. പരസ്പ്പരത്തിനു മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് ഞാൻ അതിൽ അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെയാണ് ഇന്നും ആ കഥാപാത്രത്തിന്റെ പേരിൽ ഞാൻ അറിയപ്പെടുന്നത്.

എന്നാൽ ആ പരമ്പര അവസാനിച്ചതിന് ശേഷവും എനിക്ക് സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നും ക്ഷണം വന്നിരുന്നു. അവ എല്ലാം തന്നെ ഞാൻ പരസ്പ്പരത്തിൽ ചെയ്ത കഥാപാത്രങ്ങളുമായി സാമ്യമുള്ളവ ആയിരുന്നു. അത് തന്നെയാണ് ഞാൻ അവയൊക്കെ വേണ്ട എന്ന് വെക്കാനുള്ള ഒരു കാരണം. വ്യത്യസ്തമായ വേഷങ്ങളിൽ പ്രേഷകരുടെ മുന്നിൽ എത്താൻ ആണ് എനിയ്ക്ക് ആഗ്രഹം എന്നും ഗായത്രി അരുൺ പറഞ്ഞു.

കടപ്പാട്: Ginger Media Entertainments