ഗായത്രി സുരേഷ് ഇടപെട്ടു..! റഷ്യയില്‍ ട്രോളുകള്‍ അങ്ങ് നിര്‍ത്തി..! വീഡിയോ സഹിതം തെളിവിതാ…!!

ജമ്നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളില്‍ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോള്‍ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താന്‍ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.

ട്രോളുകള്‍ അടിച്ചമര്‍ത്തലുകള്‍ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് മുന്‍പ് ഗായത്രി ഒരു ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ആയിരുന്നു ഗായത്രിയുടെ അപേക്ഷ. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് അറുതി വരുത്തി ട്രോളുകള്‍ സംസ്ഥാനത്ത് നിന്ന് ബാന്‍ ചെയ്യണം എന്നതായിരുന്നു താരത്തിന്റെ ആവശ്യം. ഇപ്പോഴിതാ ഇതേച്ചൊല്ലിയുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ ഗായത്രി നല്‍കിയ ഉത്തരമാണ് അടുത്ത ട്രോളായി എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയോട് ലൈവില്‍ വന്ന ട്രോള്‍ നിര്‍ത്താന്‍ അപേക്ഷിച്ച് അതിന് എന്തെങ്കിലും മറുപടി കിട്ടിയോ എന്ന അവതാരികയുടെ ചോദ്യത്തിന് ഇവിടെ ഒന്നും സംഭവിച്ചില്ലെന്നും എന്നാല്‍ റഷ്യയില്‍ ട്രോളുകള്‍ നിര്‍ത്തി എന്നും താരം പറയുന്നു. അങ്ങനെ ഒരു വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട് എന്നാണ് ഗായത്രി പറയുന്നത്.

അഭിമുഖത്തില്‍ താരത്തിന്റെ ഈ ഉത്തരമാണ് ഇപ്പോള്‍ അടുത്ത ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് മുന്‍പ് മോഹന്‍ലാലിന്റെ മരുമകള്‍ ആകണമെന്നും പ്രണവിനോട് തനിക്ക് പ്രണയമാണെന്നും താരം തുറന്ന് പറഞ്ഞതും ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു.

 

Aswathy