ഇന്റർനെറ്റ് പൊല്ലാപ്പുകളുമായി ഗായത്രി എസ് നമ്പ്യാർ

നമ്മളുടെ എല്ലാവരുടെയും ഫോണിൽ ഉള്ള ഒരു പ്രശ്നമാണ് ആവിഷയമില്ലാതെ നോട്ടിഫിക്കേഷനുകൾ, ഏതൊക്കെ ആപ്പുകൾ നമ്മൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ അതിൽ നിന്നെല്ലാം നമുക്ക് നോട്ടിഫിക്കേഷനുകൾ വരാറുണ്ട്, ഫോൺ നമ്മൾ ഓൺ ചെയ്യുമ്പോൾ തന്നെ നമ്മൾ കാണുന്നത്…

നമ്മളുടെ എല്ലാവരുടെയും ഫോണിൽ ഉള്ള ഒരു പ്രശ്നമാണ് ആവിഷയമില്ലാതെ നോട്ടിഫിക്കേഷനുകൾ, ഏതൊക്കെ ആപ്പുകൾ നമ്മൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ അതിൽ നിന്നെല്ലാം നമുക്ക് നോട്ടിഫിക്കേഷനുകൾ വരാറുണ്ട്, ഫോൺ നമ്മൾ ഓൺ ചെയ്യുമ്പോൾ തന്നെ നമ്മൾ കാണുന്നത് ഇതായിരിക്കും, അത് മാത്രമല്ല അടിയന്തരമായി നമ്മൾ എന്തെങ്കിലും ചെയ്യുന്ന സമയത്തായിരിക്കും ഗൂഗിളിന്റെ സെക്യൂരിറ്റി ചെക്കിങ്ങും  പാസ്‌വേഡ് പ്രൊട്ടക്ഷനും ഒക്കെ കാണിക്കുന്നത്, ഇപ്പോൾ ഇന്റെർനെറ്റിലെ ഈ ആപുകളിൽ നിന്നും വരുന്ന ഇത്തരം നോട്ടിഫിക്കേഷനെ കുറിച്ച് രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിനി ആയ ഗായത്രി എസ് നമ്പ്യാർ.

തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഗായത്രി ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്, മലയാള സിനിമയിലെ ചില കഥാപാത്രങ്ങളിൽ കൂടിയാണ് ഗായത്രി ഈ വീഡിയോ അവതായിരിപ്പിച്ചിരിക്കുന്നത്, വളരെ ഗൗരവമുള്ള ഒരു കാര്യം പ്രേക്ഷകർക്ക് മനസ്സിലാകുന്ന തരത്തിൽ നർമ്മവും കൂട്ടികലർത്തിയാണ് ഗായത്രി ഈ വീഡിയോ ചെയ്തിരിക്കുന്നത്. നേരത്തെ നടൻ നീരജ് മാധവിന്റെ പണി പാളി എന്ന  കവർ സോങിന് പാരഡിയായി ഗായത്രി ഒരുക്കിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. റൂം ക്വാറന്റൈനിൽ കഴയുന്ന സമയത്തായിരുന്നു ഗായത്രി അന്ന് ആ വീഡിയോ ചെയ്തത്, എന്നാൽ പെട്ടെന്ന് തന്നെ ഗായത്രിയുടെ വീഡിയോ വൈറലാകുക ആയിരുന്നു, ആദ്യ ദിവസം തന്നെ 27,000 കാഴ്ചക്കാർ ആണ് ഗായത്രിയുടെ വീഡിയോയ്ക്ക് ലഭിച്ചത്.
കോഴിക്കോട് സ്വദേശിനി ആയ ഗായത്രി പ്രൊഫസറായ സനാതനന്റെയും ഭവൻസിലെ അധ്യാപിക ലീനയുടെയും മകളാണ്. സ്കൂൾ കോളേജ് കാലം മുതലേ ഗായത്രി കലാതിലകം ആയിരുന്നു, കോളേജിൽ പഠിക്കുന്ന സമയത്ത് മികച്ച നടിയായും ഗായത്രിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഗായത്രിക്ക് പൂർണ പിന്തുണ നൽകി കുടുംബവും കൂടെ തന്നെ ഉണ്ട്.