സണ്ണി ലിയോണിനെ പോലെയുണ്ടല്ലോ; കിടിലന്‍ മറുപടിയുമായി ഗായത്രി

മോഡലിംഗ് മേഖലയില്‍ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരാളാണ്. പലപ്പോഴും ഗായത്രി അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. പ്രണവ്…

മോഡലിംഗ് മേഖലയില്‍ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരാളാണ്. പലപ്പോഴും ഗായത്രി അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെ കല്യാണം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് വരെ ഗായത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടായായിരുന്നു.

ഇപ്പോഴിതാ താരം നല്‍കിയ ഒരു മറുപടിയാണ് വൈറലാകുന്നത്. ചില സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് എന്നാണ് ഗായത്രി പറയുന്നത്. മിസ് കേരളയില്‍ പങ്കെടുക്കുന്ന സമയത്ത് എനിക്കവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.

ശ്രുതി എന്നാണ് അവളുടെ പേര്. ശരിക്കും ആദ്യമായി അവളാണ് എന്നോട് സണ്ണി ലിയോണിന്റെ ഒരു ലുക്കുണ്ടല്ലോ എന്ന് പറയുന്നത്. ഇത് ഞാന്‍ തള്ളിയതൊന്നുമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

gayathri suresh about bigboss entry

ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, എസ്‌കേപ്, മാഹി തുടങ്ങിയ സിനിമകളില്‍ ഗായത്രി അഭിനയിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് തെലുങ്ക് സിനിമയില്‍ ഗായത്രി അഭിനയിച്ചിരുന്നു. ഗായത്രിയുടെ ഒരു ഗംഭീര മേക്കോവര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.