അച്ഛനും അമ്മയും പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല…! അവഗണനകളെ കുറിച്ച് ഗായത്രി സുരേഷ്!!

തന്റെ ജീവിതത്തെ കുറിച്ച് ഗായത്രി സുരേഷ് തുറന്ന് പറഞ്ഞ നിലപാടുകളും ആഗ്രഹങ്ങളും ട്രോളന്മാര്‍ എന്നും ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ചും നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും ഗായത്രി തന്നെ തുറന്ന് പറഞ്ഞ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.. പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സംസാരിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം എന്ന് താരത്തിനോട് ആരെങ്കിലും ഉപദേശിക്കുന്നുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഗായത്രിയുടെ മറുപടി ഇതായിരുന്നു… എന്റെ കൂടെ ആരും നില്‍ക്കുന്നില്ല…

എന്റെ പാരന്റ്‌സ് പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല.. അനിയത്തിയും അമ്മയും സപ്പോര്‍ട്ട് ചെയ്യില്ല. എന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്… ഇത് പറഞ്ഞാലും ചിലര്‍ മോറല്‍ ഫിലോസഫി ആണെന്ന് പറയും.. ഒരു ഇന്നര്‍ വോയിസ് ഉണ്ടാവും.. തന്റെ കൂടെ ഒരു പവര്‍ ഉണ്ട് എന്നാണ് താരം പറയുന്നത്.. ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് താരം പങ്കുവെച്ച് അനുഭവം ഇതായിരുന്നു. ഈ അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു.. പക്ഷേ എന്നെ ക്ഷണിച്ചില്ല… എന്നോട് സംസാരിക്കുന്നത് പോലും അവര്‍ എനിക്ക് നല്‍കുന്ന ഔദാര്യം പോലെയാണ്.. അത് എനിക്ക് വേണ്ട..

അത്തരക്കാരെ ഞാന്‍ ജീവിതത്തില്‍ നിന്ന് കട്ട് ചെയ്ത് കളയും എന്നും നടി പറയുന്നു. ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാര്യമാണ്.. അതുകൊണ്ട് ഞാന്‍ എന്ത് ചെയ്താലും പ്രശ്‌നമില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ എനിക്ക് പറയാം.. ചെയ്യാം.. എന്നെല്ലാമാണ് ഗായത്രി പറയുന്നത്… താരത്തിന്റെ വീഡിയോയ്ക്ക് അധികവും പോസറ്റീവ് കമന്റുകളാണ് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.

ശരിയാണ് വന്നു വന്നു പാവം തോന്നുന്നു.. മുന്‍പൊക്കെ ഒരു വെറുപ്പായിരുന്നു ഇപ്പോള്‍ എന്തോ ഒരു ഇഷ്ടം പോലെ.. കളിയാക്കലും അവഗണനയും സഹിച്ചു ജീവിക്കുക ഒരു വിപ്ലവം തന്നെ എന്നെല്ലാമാണ് താരത്തിന്റെ വീഡിയോയ്ക്ക് അടിയിലായി വരുന്ന കമന്റുകള്‍.

Previous articleസൈഗുവിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി മഷൂമ്മി!!! സ്വന്തം കുഞ്ഞ് എത്തിയാലും ഈ സ്‌നേഹം തുടരണമെന്ന് ആരാധകര്‍
Next articleവിഗ്‌നേഷ് വാക്ക് പാലിച്ചില്ല!!! നയന്‍സ്-വിക്കി വിവാഹ സംപ്രേക്ഷണത്തില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറി