“ഞാന്‍ ദിലീപേട്ടനെ വലവീശി പിടിച്ചു!! കാവ്യയുടെ ജീവിതം തകര്‍ത്തു”!! ലൈവില്‍ പൊട്ടിത്തെറിച്ച് ഗായത്രി സുരേഷ്

മലയാളികളുടെ പ്രിയ നടികളില്‍ ഒരാളാണ് ഗായത്രി സുരേഷ്. കുറച്ച് ദിവസം മുന്‍പ്് താരം ഉള്‍പ്പെട്ട ഒരു വാഹനാപകടം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അപകടം നടന്ന ശേഷം നടി സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോയതാണ്…

മലയാളികളുടെ പ്രിയ നടികളില്‍ ഒരാളാണ് ഗായത്രി സുരേഷ്. കുറച്ച് ദിവസം മുന്‍പ്് താരം ഉള്‍പ്പെട്ട ഒരു വാഹനാപകടം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അപകടം നടന്ന ശേഷം നടി സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോയതാണ് വലിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് വലിയ ഒരു സൈബര്‍ ആക്രമണം തന്നെ ഗായത്രിയ്ക്ക് എതിരെ നടന്നിരുന്നു. അപകടത്തെ കുറിച്ചും പറ്റിപ്പോയ തെറ്റിനെ കുറിച്ചും എല്ലാം താരം അന്ന് ലൈവില്‍ വിശദീകരണം നല്‍കിയിരുന്നു. ഇപ്പോഴിതാ ഗായത്രിയുടെ മറ്റൊരു ലൈവാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

തനിക്ക് എതിരെ ഒരുപാട് സൈബര്‍ ആക്രമണം നടക്കുന്നുണ്ട് എന്നും പ്രതികരിക്കാത്തത് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടി വരികയാണെന്നും താരം പറയുന്നു. ഞാന്‍ ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ദിലീപേട്ടനെ വല വീശിപ്പിടിക്കാന്‍. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍. എന്നെല്ലാം ചില യൂട്യൂബ് ചാനലുകള്‍ വാര്‍ത്തകളുണ്ടാക്കി വിട്ടിരിക്കുന്നു എന്നു പറഞ്ഞാണ് ഗായത്രി ലൈവില്‍ പൊട്ടിത്തെറിക്കുന്നത്.

ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ.. അന്നത്തെ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും എന്റെ പേരില്‍ ഇന്നെന്താണ് ഇന്നെന്താണ് എന്നാണ് ഞാന്‍ നോക്കാറുള്ളത്. യുവ നടന്മാര്‍ക്കിടയില്‍ വലവീശുന്നതിനിടെ ഇതാ ഒരു പരല്‍മീന്‍ കൂടെ എന്നാണ് പറയുന്നത്. വീഡിയോയില്‍ പറയുന്നത് ഞാന്‍ ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണത്രേ. ദിലീപേട്ടനെ വല വീശിപ്പിടിക്കാന്‍. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍. എനിക്ക് ഇവരെ അറിയുക പോലുമില്ല. ദിലീപേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്.

പക്ഷെ ഇവരെയാരേയും എനിക്ക് പേഴ്‌സണലി അറിയില്ല. ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്. ഇത് നിയമവിരുദ്ധപരമായ കാര്യമാണ്. എന്തെങ്കിലും ആക്ഷന്‍ എടുക്കണം. ആളുകളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയയാണ് എളുപ്പം. അതിനാലാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഇതൊക്കെ വയലന്‍സാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സ്, മാനഷ്ടം എന്നൊക്കെയുള്ള വകുപ്പുകളില്‍ പെടും. ക്രിമിനല്‍ കുറ്റമാണ്. നടക്കാത്ത കാര്യം ഇണ്ടാക്കി പറയുകയാണ്. എന്നെ കൊണ്ട് വെറുതെ കേസ് കൊടുപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. എന്തൊക്കെ പറഞ്ഞാലും ട്രോള്‍സും കമന്റ്‌സും അത്ര അടിപൊളിയാണെന്ന് തോന്നുന്നില്ല. ട്രോള്‍സിന്റെ ഉദ്ദേശം ആളുകളെ കളിയാക്കുക എന്നാണ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ വൃത്തികെട്ട ട്രോള്‍സും കമന്റ്‌സുമാണ് കാണാനുള്ളത്. ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലാണ് ഇവിടെ നടക്കുന്നത്. വളര്‍ന്നു വരുന്നൊരു തലമുറയുണ്ട്. അവര്‍ കണ്ട് വളരുന്നത് ഇതാണ്.

അടിച്ചമര്‍ത്തുന്ന തലമുറയല്ല നമുക്ക് വേണ്ടത്. പരസ്പരം പ്രചോദനമാകുന്ന പിന്തുണയ്ക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. ഞാന്‍ ഈ പറയാന്‍ പോകുന്നത് എവിടെ എത്തും, എന്താകും എന്നറിയില്ല. എന്തായാലും എനിക്ക് പ്രശ്‌നമില്ല. കാരണം എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അത്രയും അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോള്‍. ഇത് പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകള്‍ ഇല്ലാതാകുമെന്നോ ആളുകള്‍ എന്നെ വെറുക്കുമോ എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് പറയാനുള്ളത് പിണറായി വിജയന്‍ സാറിനോടാണ്. മുഖ്യമന്ത്രിയോട്. സാറിനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു. എന്നെല്ലാമാണ് താരം ലൈവിലൂടെ വന്ന് പറഞ്ഞത്.