ചുവപ്പും പച്ചയും സാരി, ജിമിക്കി കമ്മലിട്ട് ഗായത്രി സുരേഷ്

സോഷ്യല്‍ മീഡിയാ ട്രോളന്മാരുടെ പ്രധാന ഇരയായിരുന്നു നടി ഗായത്രി സുരേഷ്. താരം പറയുന്ന അബദ്ധങ്ങളെല്ലാം ട്രോളുകളില്‍ നിറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയം പറഞ്ഞാണ് താരം കൂടുതല്‍ പണി വാങ്ങിയിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഓണം ഫോട്ടോഷൂട്ട്…

സോഷ്യല്‍ മീഡിയാ ട്രോളന്മാരുടെ പ്രധാന ഇരയായിരുന്നു നടി ഗായത്രി സുരേഷ്. താരം പറയുന്ന അബദ്ധങ്ങളെല്ലാം ട്രോളുകളില്‍ നിറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയം പറഞ്ഞാണ് താരം കൂടുതല്‍ പണി വാങ്ങിയിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഓണം ഫോട്ടോഷൂട്ട് ആണ് വൈറല്‍ ആയിരിക്കുന്നത്.

ചുവപ്പ് നിറത്തിലെ സാരിയില്‍ അതിമനോഹരിയായിട്ടുണ്ട് ഗായത്രി. പച്ച നിറത്തിലെ ഡിസൈനര്‍ ബ്ലൗസാണ് മുഖ്യ ആകര്‍ഷണം. ഒപ്പം പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലെ വളകളും വലിയ ജിമിക്കി കമ്മലും ഗായത്രി അണിഞ്ഞിട്ടുണ്ട്. തലമുടിയില്‍ ഒരു റോസാപ്പൂവും വച്ചിട്ടുണ്ട്. മിനിമല്‍ മേക്കപ്പ് ലുക്കിലാണ് ഗായത്രി എത്തിയിരിക്കുന്നത്.

ഗായത്രിയുടെ ഓണം ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ ലോകം. ബിഗ്‌ബോസ് മലയാളം സീസണ്‍ 4 വിന്നറായ ദില്‍ഷയെ പിന്തുണച്ചും ഗായത്രി എത്തിയിരുന്നു.