ലാലേട്ടനെയും ആലിയ ഭട്ടിനെയും ട്രോളുന്നത് അവര്‍ എക്സ്ട്രാ ഓര്‍ഡിനറി ആയതുകൊണ്ട്: ട്രോളുകളോട് പ്രതികരിച്ച് ഗായത്രി സുരേഷ്

സാധാരണക്കാരെയല്ല, എക്സ്ട്രാ ഓര്‍ഡിനറി ആയവരെയായിരിക്കാം ആളുകള്‍ ട്രോളുന്നത് എന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. തന്നില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ് മാറാത്തതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു ഗായത്രി.

‘ട്രോളുകള്‍ വരുന്നുണ്ട് എന്ന് കരുതി സംസാരിക്കുമ്പോള്‍ ഞാന്‍ കോണ്‍ഷ്യസ് ആവാറില്ല. ഇനി ട്രോളുകള്‍ വന്നാലും എന്നെ ബാധിക്കില്ല. കാരണം ഞാന്‍ കണ്ടിട്ടുള്ള വലിയ ആളുകള്‍, ആലിയ ഭട്ട്, ലാലേട്ടന്‍ ഒക്കെ ഇപ്പോള്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. പക്ഷെ ഞാന്‍ നോക്കുമ്പോള്‍ അവര് കളിയാക്കപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.

എനിക്ക് അവര് വേറെ ലെവല്‍ ആയാണ് തോന്നുന്നത്. ഓ… ഇവരൊക്കെ എക്സ്ട്രാ ഓര്‍ഡിനറി ആയത് കൊണ്ടാണല്ലേ ഇവരെ ട്രോളുന്നത്, എന്നാണ് തോന്നിയത്. സാധാരണ ഒരു മനുഷ്യനെ ആരും ട്രോള്‍ ചെയ്യില്ല. സാധാരണ ആള്‍ക്കാരില്‍ നിന്നും എക്സ്ട്രാ ഓര്‍ഡിനറി ആയ ആള്‍ക്കാരെയാണ് ട്രോളുന്നത്.

ആലിയ ഭട്ടിനെ ഒക്കെ എന്തിനാണ് ട്രോള്‍ ചെയ്യുന്നത്. ഭയങ്കര അടിപൊളിയല്ലേ ആലിയ ഭട്ട്, എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ഈ ട്രോളിന്റെ കാര്യം ഞാന്‍ പോസിറ്റീവായി എടുക്കാന്‍ തുടങ്ങി. ചിലപ്പോള്‍ ചില നിലപാടുകള്‍ കൊണ്ടും ട്രോള്‍ ചെയ്യപ്പെടാം. പക്ഷെ ആദ്യം, നമുക്ക് നമ്മളെ പറ്റി തന്നെ ധാരണ വേണം. ഞാന്‍ നോക്കിയിട്ട് എനിക്ക് എന്ത് മാറ്റമാണ് വരുത്തേണ്ടതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അതുകൊണ്ടാണ് ഞാന്‍ മാറാത്തത്,” ഗായത്രി പറഞ്ഞു.

Previous articleസംഗീത ലക്ഷ്മണ എന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് മകൻ അനന്തു സുരേഷ് കുമാർ !!
Next article‘ഹ..ഹ.ഹ..വേണ്ട നിര്‍മ്മല്‍ നമുക്ക് അത് അടുത്ത പടത്തില്‍ പിടിക്കാം’ സിദ്ധിഖിനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി