എന്റെ കൂടെ നല്ലവരായ ജനങ്ങളുണ്ട്, നിന്റെയൊന്നും പണി എനിക്കിട്ട് വേണ്ട, വാഹനാപകടത്തിൽ വേറിട്ട പ്രതികരണവുമായി ഗായത്രി സുരേഷ്

ആരാധകരുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായിയെത്തിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്.വളരെ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ശ്രദ്ധ നേടിയ താരത്തിനെയും…

Gayathri-R-Suresh01

ആരാധകരുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായിയെത്തിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്.വളരെ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ശ്രദ്ധ നേടിയ താരത്തിനെയും സുഹൃത്തുക്കളെയും ഈ കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ച കാര്‍ അപകടപ്പെട്ടതിനെ തുടർന്ന് മറ്റ് യാത്രക്കാര്‍  തടഞ്ഞുവെച്ചിരുന്നു.അത് കൊണ്ട് തന്നെ ഇപ്പോൾ നടക്കുന്നത് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയും സംവാദങ്ങളും ഇവരെ ചുറ്റിപ്പറ്റിയാണ്.ഇതിന് മറുപടി എന്നോണം താരം സാമൂഹിക മാധ്യമത്തിലൂടെ ലൈവിൽ എത്തിയിരുന്നു. ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നത് എന്തെന്നാൽ.

Gayathri R Suresh1
Gayathri R Suresh1

ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അ പ ക ടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. പേടിച്ചിട്ടാണ് നിര്‍ത്താതെ പോയത്.

Gayathri R Suresh3
Gayathri R Suresh3

ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്.എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലില്‍ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു.അതിന് ശേഷം പിന്നീട് ഞങ്ങള്‍ ഒറുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. ഇപ്പോളിതാ ഗായത്രി സുരേഷ് വ്യക്തമാക്കുന്നത് എന്തെന്നാൽ കേരളത്തിലെ രണ്ടേമുക്കാല്‍ കോടി മലയാളികളും തന്റെ കൂടെ ആണെന്നാണ്.ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയത് ഇങ്ങനെയാണ്.

Gayathri R Suresh2
Gayathri R Suresh2

നമ്മുടെ ഈ കേരളത്തിൽ എത്ര കോടി ജനങ്ങളാണുള്ളത്.അതിന്റെ ഉത്തരം മൂന്ന് കോടി ആണെങ്കിൽ അതിൽ തന്നെ എനിക്കെതിരെ നിൽക്കുന്നത് ഒരു ലക്ഷം ആളുകൾ മാത്രമാണ്.അതിൽ ബാക്കിയുള്ള മുഴുവൻ കോടി ജനങ്ങളും എന്റെ കൂടെ തന്നെ കാണുമെന്നത് എനിക്കുറപ്പായ കാര്യം തന്നെയാണ്.എന്തെന്നാൽ അത് എന്നോടുള്ള ജനങ്ങളുടെ ഏറ്റവും വലിയ വിശ്വാസം തന്നെയാണ്.ആ വിശ്വാസമെന്നത് ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.അത് കൊണ്ട് തന്നെ ആ ഒരു ലക്ഷം പേരെ എനിക്ക് വേണ്ട എന്ന് തന്നെ. എല്ലാംവരും തന്നെ  വിശ്വസിക്കുന്നത് ആ ഒരു ലക്ഷം പേർ പറയുന്നതാണോ അതോ കോടി ജനങ്ങൾ പറയുന്നതാണോയെന്ന് ഗായത്രി സുരേഷ് ചോദിക്കുന്നു.