ഒരാൾക്ക് നട്ടെല്ലാണ് ആവിശ്യം, അല്ലാതെ വിഷ് ബോൺ അല്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരാൾക്ക് നട്ടെല്ലാണ് ആവിശ്യം, അല്ലാതെ വിഷ് ബോൺ അല്ല!

geethu mohandas birthday wished to bhavana

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്. വിവാഹശേഷം കന്നഡ സിനിമകളിൽ താരം അഭിനയിച്ചുവെങ്കിലും മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നില്ല താരം. ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ.

Bhavana-Latest-Photoshoot

Bhavana-Latest-Photoshoot

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ ദിവസത്തിന്റെ ആഘോഷത്തിൽ ആണ് ഭാവന. താരം ഇന്ന് തന്റെ മുപ്പത്തി അഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, രെമ്യ നമ്പീശൻ, തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘ഒരാള്‍ക്ക് നട്ടെല്ലാണ് ആവശ്യം അല്ലാതെ വിഷ്‌ബോണ്‍ അല്ല. പുലിയ്ക്ക് പിറന്നാള്‍ ആശംസകള്‍’എന്നാണ് ഗീതു മോഹൻദാസ് തന്റെ സോഷ്യൽ മീഡിയയിൽ കൂടി ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. നിരവധി താരങ്ങളും ആരാധകരുമാണ് തങ്ങളുടെ ഇഷ്ടതാരത്തിനു ആശംസകളുമായി എത്തിയത്.

വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ 96 എന്നാ തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ അഭിനയിച്ച് കൊണ്ടാണ് താരം തിരിച്ച് വരവ് നടത്തിയത്. എന്നാൽ മലയാളത്തിലേക്ക് ഇത് വരെ താരം തിരിച്ച് വരവ് നടത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ മലയാളത്തിലേക്ക് താരം തിരിച്ച് വരവ് നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Trending

To Top