മലയാളം ന്യൂസ് പോർട്ടൽ
Film News

ഷെയ്ന്‍ നിഗത്തെ വിലക്കുന്നത് അസംബന്ധമാണെന്ന് ഗീതു മോഹൻദാസ്

geethu-mohan-supported-shan

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഷെയ്ന്‍ നിഗത്തെ കരാര്‍ ലംഘനത്തിന്റെ പേരില്‍ വിലക്കുന്നത് അസംബന്ധമാണെന്നും ഇതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ഗീതു പറയുന്നത്. ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ട്. എന്നാല്‍ അണ്‍പ്രൊഫഷണലായാണ് ഷെയ്ന്‍ പെരുമാറിയതെങ്കില്‍ അതിനെ നേരിടാന്‍ നിയമപരമായ വഴികളുണ്ടെന്നും, ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു വ്യക്തമാക്കി.

geethu-mohan-supported-shan

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മൂത്തോന്‍ സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗീതു. അതേസമയം, നടന്‍ ഷെയ്‌ന്‍ നിഗമിനെ അന്യഭാഷകളില്‍ അഭിനയിപ്പിക്കരുതെന്ന്. ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തുനല്‍കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ്‌ സൂചന. കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ല എന്നതുമാണ് നിര്‍മാതാക്കല്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേ നിലപാടിലാണ് ഷെയ്‌നിനെ അന്യഭാഷാ ചിത്രങ്ങളില്‍നിന്നു മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്. ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ ഷെയ്ന്‍ നിഗം ഏറ്റവും ഒടുവില്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ സംഘടനകള്‍. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

geethu-mohan-supported-shan

നിര്‍മാതാക്കള്‍ക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയും. നമ്മള്‍ അനുസരിച്ചോളണം. കൂടിപ്പോയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ല -ഷെയ്ന്‍ പറഞ്ഞു. കൂടാതെ, മന്ത്രി എ.കെ ബാലനുമായി താരം കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടിലാണ് സംഘടനകള്‍. വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.

താരസംഘടനയും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയും ഇടപെട്ട്‌ തര്‍ക്കപരിഹാരത്തിന്‌ വഴി തുറന്നെങ്കിലും ഏറ്റവുമൊടുവില്‍ ഷെയ്‌ന്‍ നിഗം നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ്‌ പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്‌.നിര്‍മാതാക്കള്‍ രൂക്ഷമായി പ്രതികരിച്ചതിനെ തുടര്‍ന്ന്‌ താരസംഘടനയും ഫെഫ്കയും നടത്തിവന്ന സമവായ ശ്രമങ്ങള്‍ തല്‍ക്കാലം അവസാനിപ്പിച്ചതായാണ്‌ വിവരം.

തിങ്കളാഴ്‌ച തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി ഇല്ലാതാക്കിയെന്ന് നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Related posts

ഷെയിനെ ഒതുക്കാമോ എന്ന് സുഹൃത്തിന്റെ ചോദ്യം ചാറ്റിംഗ് പുറത്തു വിട്ടു സംവിധായകൻ സാജിദ് യഹിയ

Webadmin

ഷെയിൻ നിഗം ഒഴിവാക്കിയതിനെ പറ്റി Public Response

Webadmin

ഒരു കോടി രൂപ നഷ്ട്ടപരിഹാരം നല്കേണ്ടന്ന് അമ്മ!! ഷെയിന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍, കുഴപ്പത്തിലായി ഷെയിൻ നിഗം (വീഡിയോ)

WebDesk4

ഇഷ്‌ക് ചിത്രത്തിന് വേണ്ടി ഉറക്കം പോലും വേണ്ടെന്നു വെച്ച് സഹകരിച്ച ഷെയിൻ നിഗത്തിനെ കുറിച്ച് സംവിധായകൻ വിവരിക്കുന്നു

WebDesk4

‘തെറ്റുപറ്റി ക്ഷമിക്കണം, ബാക്കി തുക വേണ്ട’ ! മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

WebDesk4

ഞാൻ ഒരു മോശം നടിയയാണ്, ശരിയാകുന്നില്ല എന്ന് തോന്നുന്ന കാര്യം പിന്നെയും ചെയ്യരുത്… ഗീതു മോഹൻദാസ് !

Webadmin

നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല, ഗീതു മോഹൻദാസ്

WebDesk4

ഷെയിൻ നിഗത്തിനു മലയാള സിനിമയിൽ വിലക്ക്, ഇനി അഭിനയിപ്പിക്കില്ല

WebDesk4

ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ്

WebDesk4