വാനിനെ ചുറ്റിവരിഞ്ഞ് പാമ്പ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തടാകത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തെ ചുറ്റിവരിഞ്ഞ കൂറ്റന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വാനിനെ ചുറ്റിവരിഞ്ഞിരിക്കുന്ന പെരുമ്പാമ്പിനെ കണ്ട് ആളുകള്‍ ബഹളം വെക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൂറ്റന്‍ പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിലാണ് വാഹനം. പാമ്പിന്റെ വാല് വാഹനത്തിന്റെ പിന്നിലായും തല മുന്നിലായുമാണ് കാണുന്നത്. വീഡിയോ കണ്ടവര്‍ക്കെല്ലാം ഒറ്റ നോട്ടത്തില്‍ത്തന്നെ സംഭവം വ്യാജമാണെന്ന് വ്യക്തമായി. ദി ഫിഗന്‍ എന്ന ട്വിറ്റര്‍ പേജിലാണ് ദൃശ്യം പങ്കുവച്ചത്.

ചൈനയിലെ ഒരു മൃഗശാലയിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷനാണിത്. ഷോങ്‌നാന്‍ ബൈകാവോ ഗാര്‍ഡന്‍ മൃഗശാലയാണ് സന്ദര്‍ശകര്‍ക്കായി വേറിട്ട ഈ കാഴ്ച ഒരുക്കിയിരിക്കുന്നത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് ഈ മൃഗശാലയുള്ളത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്.

Previous articleകുറേ പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്! വാങ്കിനെ കുറിച്ച് അനശ്വര രാജന്‍
Next articleഅപൂര്‍വ്വ ചിത്രം! സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന