ഫേസ്ബുക്കിലൂടെ തുടങ്ങിയ ബന്ധം, ഒരു മെസ്സേജ് മാറ്റിമറിച്ച ജീവിതം!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ…

Gireesh Nambiar about Love

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്ന ഒരു കഥാപാത്രമാണ് ഹരി. ഗിരീഷ് നമ്പ്യാർ ആണ് ഹരിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദത്ത്പുത്രി, ഭാഗ്യലക്ഷ്മി, ഭാഗ്യ ജാതകം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗിരീഷ്. എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരമ്പരയിൽ ഗിരീഷ് ഇത് ആദ്യമായാണ് അഭിനയിക്കുന്നത്. ഗിരീഷ് അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഗിരീഷ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഗിരീഷ് തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.

ഗിരീഷിന്റെ വാക്കുകൾ ഇങ്ങനെ, പാർവതി തന്നെ  ഫേസ്ബുക്കിൽ ഫോള്ളോ ചെയ്യുകയും തനിക്ക് മെസ്സേജ് അയക്കുകയും ചെയ്തു. അങ്ങനെ ആദ്യം സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെ രണ്ടുവീട്ടുകാരുടെയും സമ്മതത്തോടെയാണ് തങ്ങൾ വിവാഹിതർ ആയതെന്നും സോഷ്യൽ മീഡിയ ആണ് തങ്ങളുടെ പ്രണയത്തിനു കാരണം ആയതെന്നും ഗിരീഷ് പറഞ്ഞു. തുടക്കം മുതൽ തന്നെ പാർവതിക്ക് തന്റെ അഭിനയമോഹത്തെ കുറിച്ച് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ തനിക്ക് വേണ്ട എല്ലാ പിന്തുണയും ഭാര്യയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു. അഭിനയം ആണ്ഏറ്റവും  അത് കഴിഞ്ഞേ മറ്റെന്തും ഉള്ളുവെന്നും വിവാഹത്തിന് മുൻപ് തന്നെ പാർവതിയോട് പറഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് തനിക്ക് ബലം എന്നും ഗിരീഷ് പറഞ്ഞു.