നിങ്ങൾ കണ്ടത് മാത്രമല്ല അവിടെ നടന്നത്; കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

റോങ് സൈഡിലൂടെ അമിത വേഗതയിൽ പാഞ്ഞു എത്തിയ KSRTC ബസിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് ബസ് ഡ്രൈവറെ കൊണ്ട് ശരിയായ സൈഡിലൂടെ ബസ് എടുപ്പിക്കുന്ന മിടുക്കിയുടെ വീഡിയോ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ…

Lady blocked KSRTC Bus

റോങ് സൈഡിലൂടെ അമിത വേഗതയിൽ പാഞ്ഞു എത്തിയ KSRTC ബസിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് ബസ് ഡ്രൈവറെ കൊണ്ട് ശരിയായ സൈഡിലൂടെ ബസ് എടുപ്പിക്കുന്ന മിടുക്കിയുടെ വീഡിയോ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഈ വീഡിയോ പ്രചരിച്ചതിനു ശേഷം KSRTC ബസ് ഡ്രൈവർമാർക്കെതിരെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്.  നിരവധി പേരാണ് ആ യുവതിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നത്.

എന്നാൽ അവിടെ നടന്ന യഥാർത്ഥ സംഭവം മറ്റൊന്നായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. വീഡിയോയിൽ വന്നതാകട്ടെ അവസാന ഭാഗം മാത്രവും. ദൃക്‌സാക്ഷിയുടെ കുറുപ്പുമായി KSRTC രംഗത്തെത്തിയിരിക്കുകയാണ്.

കുറുപ്പിന്റെ പൂർണരൂപം 

കഴിഞ്ഞ ദിവസം പെരുമ്പാവൂർ KSRTC സ്റ്റാന്റിനു സമീപം ഒരു യുവതി KSRTC ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ ? ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ (സോഷ്യൽ മീഡിയയിലെ കോമാളികൾ) ഇതൊന്ന് വായിക്കണം. നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം. സംഭവം നടന്നത് പെരുമ്പാവൂർ – വട്ടക്കാട്ടുപടി (old Muvattupuzha) റോഡിൽ ആണ്. KSRTC ഓട്ടോ സ്റ്റാന്റിനു പുറകിൽ ഉള്ള മുസ്ലീം പള്ളിയുടെ മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്കൂൾ ബസ് നിറുത്തിയിരുന്നു. സ്കൂൾ ബസിനു പുറകിൽ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടിൽ നായകനായ) KSRTC ബസ് വന്നു നിന്നു. ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതു കൊണ്ടാണ് KSRTC ബസ് സ്കൂൾ ബസിനെ ഓവർ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളിൽ സ്കൂൾ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്കൂൾ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ KSRTC ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു.

ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറി വരുമ്പോൾ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാൻ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം. റോഡിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കിൽ ചിലപ്പോൾ ഇറച്ചിയിൽ മണ്ണു പറ്റും. ഈ സംഭവം നേരിൽ കണ്ട ഒരാൾ പോലും ആ സ്ത്രീ ചെയ്തതിനെ പൂർണമായി അംഗീകരിക്കില്ല. എല്ലാ KSRTC ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തിൽ ആ KSRTC ഡ്രൈവർ മാന്യനാണ്. A good driver. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുൾ സപ്പോർട്ട് എന്ന് ദൃക്സാക്ഷി

Ksrtc Auto stand Perumbavoor

https://www.facebook.com/ksrtckumily/photos/a.993668707420422/2386775164776429/?type=3&__xts__%5B0%5D=68.ARDc6cVKCexpyeiXSUDAIeKwBIdUyKlK1uKvOZrpmqxUQYeqv4LNnRCmxchZoXbVCX8SpFP9yZypWrc8umSA4g3Tyy9LltAbo336W6hlxa-9ce86wkEpyMrUjVqmhBzSTV9z4_VVlus7CKCW4gcjwPE8AUx-_J5gjz8O0tpJGWy26NseJX323CBX7tjg1nE45gD7Nt2AZ54tmdWifwFqZv1uklAsx2tvNjpBPucyJ4FIJkkmYKUrnZDtoDu0FPzX1PfK2rRP8vXFYQ3aLRxaLpRCoYmytszXvcPUpwG40TXLBotP5bz7s6IS1J-Un8u-CN96Qb1rHc_7QOrxH-7QCoQ3Dw&__tn__=-R

https://www.facebook.com/devika.rahul.3726/videos/244339363207787/