ഇതിൽ ഏതാണ് യഥാർത്ഥ നയൻസ്? നയൻതാരയുടെ അപരയെ കണ്ട് അമ്പരന്ന് ആരാധകർ!

തെന്നിന്ത്യൻ മുഴുവൻ ആരാധകർ ഉള്ള ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അപരയെ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. താരങ്ങളെ പോലെ മുഖ സാദൃശ്യം ഉള്ള പലരെയും മുൻപ് കണ്ടിട്ടുണ്ടെകിലും ലുതുഫുന്നിസ എന്ന പെൺകുട്ടി ഇപ്പോൾ ആരാധകരുടെ ഇടയിൽ…

girl look alike nayanthara

തെന്നിന്ത്യൻ മുഴുവൻ ആരാധകർ ഉള്ള ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അപരയെ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. താരങ്ങളെ പോലെ മുഖ സാദൃശ്യം ഉള്ള പലരെയും മുൻപ് കണ്ടിട്ടുണ്ടെകിലും ലുതുഫുന്നിസ എന്ന പെൺകുട്ടി ഇപ്പോൾ ആരാധകരുടെ ഇടയിൽ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്. ചെന്നൈ സ്വദേശിനിയായ ലുതുഫുന്നിസ എന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് നയൻതാരയുടെ അപര എന്ന പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ആദ്യനോട്ടത്തിൽ നയൻതാര ആണെന്ന് തോന്നുമെങ്കിലും പിന്നീടാണ് അത് ലുതുഫിന്നിസ ആണെന്ന് മനസിലാകുക.
മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ നോക്കിയാൽ നയൻതാര തന്നെയെന്നെ പറയുകയുള്ളൂ. മേക്കപ്പിന്റെ സഹായത്തോടെയാണ് തനിക്ക് നയൻതാരയുടെ മുഖ സാദൃശ്യം സൃഷ്ട്ടിക്കാൻ കഴിയുന്നതെന്ന് ലുതുഫിന്നിസ പറഞ്ഞിട്ടുണ്ടെകിലും മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളിൽ പോലും നയൻതാരയുടെ മുഖ സാദൃശ്യം വ്യക്തമാണ്. ലുതുഫിന്നിസയുടെ താടിയുടെയും ചുണ്ടിന്റെയും ഘടനയാണ് നയൻതാരയുമായി സാദൃശ്യം തോന്നിപ്പിക്കുന്ന പ്രധാന ഘടകം.
ഈ രൂപ സാദൃശ്യത്തോടെ ലുതുഫൈനിസ്സയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്. മോഡൽ ആയ താരം നയൻതാരയെ പോലെ മേക്കപ്പ് ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നതിൽ അധികവും. നയൻതാരയുടെ മുഖ സാദൃശ്യം കൊണ്ട് മാത്രമല്ല, ഇതിന് മുമ്പും ലുതുഫുന്നിസ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ അപരയെ കണ്ടാൽ സാക്ഷാൽ നയൻതാര പോലും അമ്പരന്നു പോകുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഇതിൽ നയൻസിന്റെ പ്രതികരണം അറിയാൻ കാത്തിരിക്കുന്നവർ ആണ് കൂടുതലും.