‘ഈ പടത്തിന് എങ്ങനെ ഇത്ര കളക്ഷന്‍ വന്നെന്നു ഒരു പിടിയുമില്ല എങ്ങനെയോ കണ്ടു തീര്‍ത്തു’

തിയറ്ററുകളില്‍ മികച്ച വിജയമായിരുന്നു ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. ഒക്ടോബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്.…

തിയറ്ററുകളില്‍ മികച്ച വിജയമായിരുന്നു ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. ഒക്ടോബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം തിയേറ്റര്‍ ഹിറ്റായി മാറി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എല്ലാരുടെയും തള്ള് കേട്ട് ജയ ജയ ഹേ കണ്ടു ഒരു തേങ്ങയും തോന്നിയില്ലെന്ന് ഗ്ലാഡ്വിന്‍ ഷരുണ്‍ ഷാജി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

കുറേ നാളിന് ശേഷം 50 ദിവസത്തോളം മാക്‌സിമം തീയേറ്ററില്‍ ഇട്ട് ഓടിച്ച ശേഷം അങ്ങനെ ഒരു മലയാളസിനിമ OTT റിലീസ് ആയിരിക്കുകയാണ്.. ??
എന്ത് കണ്ടിട്ടാണ് ഈ സിനിമക്ക് ഇത്ര പോസിറ്റീവ് വന്നതെന്ന് അറിയില്ല വെറും ആവേറേജ് പടം..
എല്ലാരുടെയും തള്ള് കേട്ട് ജയ ജയ ഹേ കണ്ടു ഒരു തേങ്ങയും തോന്നിയില്ല..
ഈ പടത്തിന് എങ്ങനെ ഇത്ര കളക്ഷന്‍ വന്നെന്നു ഒരു പിടിയുമില്ല എങ്ങനെയോ കണ്ടു തീര്‍ത്തു..
നല്ല പോലെ ചിരിക്കാനുണ്ടെന്ന സോഷ്യല്‍ മീഡിയ തള്ള് കേട്ട് പടം കണ്ടു ഒരിടത്തും ചിരി വന്നില്ല Strictly Overrated Movie..
തീയേറ്ററില്‍ ഹിറ്റായ പടം OTT വരുമ്പോ സ്ഥിരമായി വരാറുള്ള ഇത്തരം പോസ്റ്റുകളുടെ വരവാണ് ഇനി. മലയാളികളുടെ ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് ടോറന്റ് ബുജികള്‍ overrated ആക്കാന്‍ പോവുന്ന അടുത്ത പടം.
സിനിമ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട് അതുകൊണ്ട് ആരും കഷ്ടപ്പെട്ട് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ പടം ഹിറ്റ് ആക്കിയവരുടെയും പടത്തിനു പോസിറ്റീവ് പറഞ്ഞവരുടെയും മെക്കിട്ട് കേറുന്ന പരിപാടി ഒന്ന് നിര്‍ത്തിയാല്‍ കൊള്ളാം. കണ്ടു കണ്ടു വെറുത്തുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമന്‍ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അമല്‍ പോള്‍സന്‍ ആണ് സഹനിര്‍മ്മാണം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വ്വഹണം പ്രശാന്ത് നാരായണന്‍, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രന്‍, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.