‘അങ്ങനൊരാള്‍ പെട്ടെന്ന് പോവുമ്പോ വാക്കുകള്‍ കിട്ടാതെ ഇങ്ങനെ ചങ്ക് തകര്‍ന്നു നില്‍ക്കാതെ എന്തു ചെയ്യാനാ…’

മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുന്‍ ലോക്‌സഭാംഗവുമായ ഇന്നസെന്റിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്ഡ. ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുന്‍ ലോക്‌സഭാംഗവുമായ ഇന്നസെന്റിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്ഡ. ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ വിങ്ങിപ്പൊട്ടിയ ജയറാമിനെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പല സിനിമകളിലായി ജയറാമേട്ടന്റെ കൂട്ടുകാരനായി, അപ്പനായി, അമ്മാവനായി, കാമുകിയില്‍ നിന്ന് പിരിക്കാന്‍ നടക്കുന്ന ശത്രുവായ അമ്മായിയപ്പനായി, ജേഷ്ഠസഹോദരനെ പോലെ എന്തിനും കൂടെ ഉണ്ടാവുന്ന സ്‌നേഹിതനായി, വില്ലനായി അങ്ങനെ എത്ര സിനിമകളില്‍ എത്രയെത്ര വേഷങ്ങള്‍.! ??
അങ്ങനൊരാള്‍ പെട്ടെന്ന് പോവുമ്പോ വാക്കുകള്‍ കിട്ടാതെ ഇങ്ങനെ ചങ്ക് തകര്‍ന്നു നില്‍ക്കാതെ എന്ത്
ചെയ്യാനായെന്നാണ് ഗ്ലാഡ്വിന്‍ ഷാരോണ്‍ ഷാജി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Innocent

ജയറാം സത്യന്‍ അന്തിക്കാട് ടീമിന്റെ സിനിമകളില്‍ തന്നെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്നീ പടങ്ങള്‍ ഒഴികെ പൊന്മുട്ട ഇടുന്ന താറാവില്‍ തുടങ്ങി ഒടുവിലായി ഇറങ്ങിയ മകളില്‍ വരെ ഒന്നിച്ച കോമ്പോ..
ഒരു ഡയറക്ടറുടെ പടം മാത്രം എടുത്തിട്ടാണ് ഇങ്ങനെ. അതല്ലാതെ പല സംവിധായകരുടെ പല സിനിമകളിലായി ജയറാമേട്ടന്റെ കൂട്ടുകാരനായി, അപ്പനായി, അമ്മാവനായി, കാമുകിയില്‍ നിന്ന് പിരിക്കാന്‍ നടക്കുന്ന ശത്രുവായ അമ്മായിയപ്പനായി, ജേഷ്ഠസഹോദരനെ പോലെ എന്തിനും കൂടെ ഉണ്ടാവുന്ന സ്‌നേഹിതനായി, വില്ലനായി അങ്ങനെ എത്ര സിനിമകളില്‍ എത്രയെത്ര വേഷങ്ങള്‍.! ??
അങ്ങനൊരാള്‍ പെട്ടെന്ന് പോവുമ്പോ വാക്കുകള്‍ കിട്ടാതെ ഇങ്ങനെ ചങ്ക് തകര്‍ന്നു നില്‍ക്കാതെ എന്ത്
ചെയ്യാനാ.!