ഗ്രമീണ വേഷങ്ങൾ ചെയ്യ്ത താൻ പിന്നീട് ഗ്ലാമർ വേഷത്തിലേക്ക് കടന്നതിനെ കുറിച്ച് നയൻ താര

‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി നയൻ താര പിന്നീട് എങ്ങനെ ഗ്ലാമർ വേഷങ്ങളിൽ എത്തി, മിക്ക ചിത്രങ്ങളിലും  നല്ല ഗ്രമീണ രീതിയിലുള്ള വേഷങ്ങൾ ആയിരുന്നു താര൦ മലയാളത്തിൽ ചെയ്യ്തുകൊണ്ടിരുന്നത്   എന്നാൽ താരം ‘ബില്ല’ എന്ന ചിത്രത്തിൽ ആയിരുന്നു തന്റെ ഗ്ലാമർ വേഷങ്ങളുടെ തുടക്കം കുറിച്ചിരുന്നത്, ആദ്യം സമയത്തു ഗ്ലാമർ വേഷങ്ങൾ ധരിച്ചതിൽ ഒരുപാടു വിമർശനങ്ങൾ താരത്തിനുണ്ടാകുകയും ചെയ്യ്തിരുന്നു.

എന്നാൽ ഈ വിമർശങ്ങൾ ഒന്നും വക വെക്കാതെ താരം തന്റെ കരിയറിൽ മാത്രം സ്രെധിച്ചിരുന്നു, അതിനാൽ താരത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ ലഭിക്കുകയും ചെയ്യ്തിരുന്നു. ഇപ്പോൾ തന്റെ ഗ്ലാമർ വേഷങ്ങളെ പറ്റി  മുൻപ് താരം നടത്തിയ ഒരു അഭിമുഖം ആണ് ഇപോൾ വൈറൽ ആകുന്നത്. തന്റെ ആദ്യ ഗ്ലാമർ ചിത്രം ആയിരുന്നു ബില്ല, എന്നാൽ ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ സംവിധയകനൊഴികെ ആർക്കും ഒരു വിശ്വാസം ഇല്ലായിരുന്നു തൻറെ ഗ്ലാമർ വേഷങ്ങളോട് നയൻ താര പറയുന്നു.

എന്നെ ആരും ഒരു ഗ്ലാമർ വേഷങ്ങളിൽ കണ്ടിരുന്നില്ല അതുകൊണ്ടു തന്നെ അവർക്കു വളരെ ആത്മവിശ്വാസം കുറവായിരുന്നു. എല്ലാം ചെയ്യ്തിരുന്നത് ഹോംലി വേഷങ്ങൾ ആയിരുന്നല്ലോ നയൻ താര പറയുന്നു. ഗ്രാമീണ ഇമേജുള്ള ഞാൻ  ഗ്ലാമർ വേഷം ചെയ്താൽ ശരിയാകില്ല എന്നായിരുന്നു. എന്നാൽ സംവിധായകൻ വിഷ്ണുവിനും ഭാര്യ അനുവിനും നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു ഞാൻ ഗ്ലാമർ വേഷം ചെയ്യ്താൽ ഓക്കേ ആകുമെന്ന് അങ്ങനെയാണ് താൻ ബില്ലയിൽ ഗ്ലാമർ വേഷം ധരിക്കാൻ തുടങ്ങിയത് നടി പറയുന്നു.

Suji