ഗോ കൊച്ചിക്ക് പിന്തുണയുമായി നടൻ മോഹൻലാൽ ഇത് ലോകമറിയാനിരിക്കുന്ന വിസ്മയം

മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും…

മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ മോഹൻലാലിന് കഴിഞ്ഞത്. അത് മനസിലാക്കിയാവണം താരം നിരവധി പുതുമുഖങ്ങൾക്ക് പ്രചോദനം നൽകുന്നത് ഇപ്പോൾ ഗോ കൊച്ചി എന്ന വീഡിയോ കണ്ടതിൽ പിന്നെ മോഹൽലാലിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്

മോഹനലാലിന്റെ വാക്കുകൾ: അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചിയെ പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. എത്ര പറഞ്ഞാലും പിന്നയും പറയാൻ ബാക്കി ഉണ്ട് എന്നതാണ് സത്യം. ലോകത്തെവിടെയാണെങ്കിലും നമ്മളെ തിരികെ വിളിക്കുന്ന ഒരു മാന്ത്രികത ഈ നാടിനുണ്ട്. സുന്ദരമായ നമ്മുടെ കാണാപ്പുറങ്ങളെക്കുറിച്ച് സമീർ സക്കറിയ എന്ന ചെറുപ്പക്കാരൻ കുറിച്ച ഗോ കൊച്ചി എന്ന വീഡിയോ കണ്ടു. ലോകം മുഴുമവൻ കാണാൻ പോകുന്ന ഈ ദൃശ്യ വിസ്മയം നിങ്ങളും കാണുക നമ്മുടെ നാടിൻറെ സൗന്ദര്യത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുക ഗോ കൊച്ചിക്കും ഒപ്പം സമീറിനും എന്റെ എല്ലാ വിധ ആശംസകളും എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ