ലൂസിഫറില്‍ തൃപ്തനല്ല…! മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ചിരഞ്ജീവി പറഞ്ഞത് കേട്ടോ..!

മലയാള സിനിമയില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഹിറ്റ് സിനിമകളില്‍ ഒന്നാണ് ലൂസിഫര്‍. സിനിമയുടെ തെലുങ്ക് റീമേക്ക് ഇന്ന് റിലീസ് ആയിരിക്കെ ലൂസിഫര്‍ എന്ന മലയാള സിനിമയെ കുറിച്ച് നടന്‍ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ്…

മലയാള സിനിമയില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഹിറ്റ് സിനിമകളില്‍ ഒന്നാണ് ലൂസിഫര്‍. സിനിമയുടെ തെലുങ്ക് റീമേക്ക് ഇന്ന് റിലീസ് ആയിരിക്കെ ലൂസിഫര്‍ എന്ന മലയാള സിനിമയെ കുറിച്ച് നടന്‍ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തെലുങ്ക് റീമേക്കില്‍ ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകനായി എത്തുന്നത്. സിനിമയുടെ റിലീസിന് മുന്‍പ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ സിനിമയെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് വലിയ ചര്‍ച്ചയായി മാറുന്നത്.

ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയ ചിത്രമല്ലെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ലൂസിഫറിനേക്കാള്‍ മികച്ചതാക്കിയാണ് തെലുങ്ക് റിമേക്ക് ഗോഡ്ഫാദര്‍ എടുത്തിരിക്കുന്നത് എന്നും ചിരഞ്ജീവി പറഞ്ഞിരുന്നു, ലൂസിഫറില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനല്ല.. ബോറഡിപ്പിക്കുന്ന രംഗങ്ങള്‍ എല്ലാം മാറ്റി.. അതൊന്നും ഇല്ലാതെ ലൂസിഫറിലും മികച്ചതാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്. എന്നും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നും നടന്‍ പ്രസ് മീറ്റില്‍ വെച്ച് പറഞ്ഞു. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമ ഇന്ന് റിലീസ് ആയിരിക്കെ ചിത്രത്തെ കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറുന്നുണ്ട്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Mohanlals Lucifer 2nd part

സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ നയന്‍താര അവതരിപ്പിച്ചിരിക്കുന്നത്.