Monday, December 5, 2022
HomeFilm Newsലൂസിഫറായി ചിരഞ്ജീവി, ഒപ്പം സല്‍മാന്‍ ഖാനും നയന്‍താരയും!!! ഗോഡ് ഫാദര്‍ ടീസര്‍ പുറത്ത്

ലൂസിഫറായി ചിരഞ്ജീവി, ഒപ്പം സല്‍മാന്‍ ഖാനും നയന്‍താരയും!!! ഗോഡ് ഫാദര്‍ ടീസര്‍ പുറത്ത്

പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൂസിഫര്‍’ തെലുങ്കിലേക്ക്.
‘ഗോഡ് ഫാദറാ’യിട്ടാണ് ചിത്രം തെലുങ്കിലേക്ക് എത്തുന്നത്. ‘ഗോഡ് ഫാദറി’ന്റെ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ഉണ്ട്.

ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ചിരഞ്ജീവിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍രാജയാണ്. ലൂസിഫറില്‍
മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോള്‍ ചെയ്യുന്നത് സല്‍മാന്‍ ഖാനുമാണ്.

ചിത്രം നിര്‍മ്മിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തും.

പൃഥ്വിരാജ് മോഹന്‍ലിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്
‘ലൂസിഫര്‍’. മലയാളത്തിലും തമിഴിലുമാണ് ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗവു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related News