കുറ്റം പറഞ്ഞു സമ്മർദ്ദത്തിലേക്ക് എന്നെ തള്ളിവിടാൻ അച്ഛൻ ഇന്ന് വരെ ശ്രമിച്ചിട്ടില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

കുറ്റം പറഞ്ഞു സമ്മർദ്ദത്തിലേക്ക് എന്നെ തള്ളിവിടാൻ അച്ഛൻ ഇന്ന് വരെ ശ്രമിച്ചിട്ടില്ല!

അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് സുരേഷ് ഗോപി. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന ഒരു വ്യ്കതിയാണ് അദ്ദേഹം. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ തന്നെ.  താരം രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരുപാട് പേർക്ക് അത് സഹായമായിരുന്നു. കാരണം നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിവും മനസ്സും ഉള്ള താരം ജനങ്ങൾക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പായിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെയാണ് സുരേഷ് ഗോപി ഇത് വരെ പ്രവർത്തിച്ചതും. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇപ്പോൾ മകൻ ഗോകുൽ സുരേഷിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായി ഒന്നിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത പാപ്പാനിൽ ആണ് ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. suresh gopi 1

ഇപ്പോൾ അച്ഛനൊപ്പം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് ഗോകുൽ സുരേഷ്. ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യ സിനിമയായ മുദ്ദുഗൗവിന്റെ ചിത്രീകരണ സമയത്ത് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് അച്ഛനും അമ്മയും വന്നിരുന്നു. എന്നാൽ ഷൂട്ടിങ് അടുത്ത് കാണാതെ അവർ ദൂരെ നിന്ന് കണ്ടതിന് ശേഷം തിരിച്ച് പോയി. എന്നാൽ പാപ്പാനിൽ അങ്ങനെ അല്ല കാര്യങ്ങൾ, അച്ഛനൊപ്പം ആണ് അഭിനയിക്കേണ്ടത്. അതിന്റെ ഒരു പേടിയും ടെൻഷനും എനിക്ക് ഉണ്ടായിരുന്നു. എന്നാൽ അച്ഛൻ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ച് പറഞ്ഞു എന്നെ സമ്മർദ്ദത്തിലേക്ക് തള്ളി വിട്ടിരുന്നില്ല. അത് എനിക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു എന്ന് ഗോകുൽ പറഞ്ഞു. കൂടാതെ ചില രംഗങ്ങൾ സമാധാന പൂർവം എനിക്ക് മനസ്സിലാക്കി തരുകയും ചെയ്തിരുന്നുവെന്നും എന്നാൽ അത് ഒരു സീനിയർ ആർട്ടിസ്റ്റ് ജൂനിയർ ആർട്ടിസ്റ്റിന് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പോലെ ആണ് തോന്നിയത് എന്നും അത് വലിയ സഹായം ആയെന്നും താരം കൂട്ടിച്ചേർത്തു. gokul-suresh

ക്യാമറയ്ക്ക് മുന്നിൽ അച്ഛനും മകനും ഇല്ലല്ലോ ജൂനിയർ ആർട്ടിസ്റ്റും സീനിയർ ആർട്ടിസ്റ്റും മാത്രമല്ലേ ഉള്ളു എന്നും സുരേഷ് ഗോപി പറഞ്ഞു. ജോഷി വിളിച്ചിട്ട് ചിത്രത്തിൽ മകന്റെ റോളിലേക്ക് ഗോകുലിനെ വിളിക്കട്ടെ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സമ്മതം പറയുകയായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

 

 

Trending

To Top