ഗുരുവായൂർ ദേവസ്വത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് വിമർശനവുമായി ഗോകുല്‍ സുരേഷ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഗുരുവായൂർ ദേവസ്വത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് വിമർശനവുമായി ഗോകുല്‍ സുരേഷ്

gokul-suresh

കൊറോണ വൈറസ് പ്രതിരോധ ഫണ്ടിനായി ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന് വിമര്‍ശനവുമായി നടന്‍ ഗോകുല്‍ സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന് ഗോകുല്‍ സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. അമ്ബലമോ പള്ളിയോ മോസ്കോ ആയാലും ഇത് തെറ്റായ കാര്യമാണ്. പള്ളിയുടേയോ മോസ്കിന്റെയോ പണം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്നും ഗോകുല്‍ ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ഗോകുല്‍ വിമര്‍ശനവുമായി വന്നിരിക്കുന്നത്.

gokul sursh 2

വിഷയത്തില്‍ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അച്ഛന്റെ മകന്‍ തന്നെയാണെന്നായിരുന്നു ചിലരുടെ പ്രതികരണം. സുരേഷ് ഗോപി ഇതുപോലെ വര്‍ഗീയത വിളിച്ചോതുന്ന ഒരു പോസ്റ്റ്‌ പോലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ലെന്നും. അങ്ങനെ ഉള്ള ഒരു വ്യക്തിയുടെ മകനില്‍ നിന്ന് ഇങ്ങെനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ പ്രതികരിച്ചിരിക്കുകയാണ്.

Trending

To Top
Don`t copy text!