അച്ഛനെ എല്ലാവരും ഒഴിവാക്കി!!… പക്ഷേ! എന്റെ ഹീറോ അദ്ദേഹമാണ് – ഗോകുല്‍

പവര്‍സ്റ്റാര്‍ എന്ന പദവിയ്ക്ക് മലയാള സിനിമയില്‍ അര്‍ഹനായി അന്നും ഇന്നും ഒരു പേര് മാത്രമേ ഉള്ളൂ അത് സുരേഷ് ഗോപിയുടേതാണ്. സിനിമയിലെ ആക്ഷനുകളോ ഡയലോഗുകളോ അത് സുരേഷ് ഗോപി പറയുന്നതിന്റെ ലെവല്‍ ഒന്ന് വേറെ…

പവര്‍സ്റ്റാര്‍ എന്ന പദവിയ്ക്ക് മലയാള സിനിമയില്‍ അര്‍ഹനായി അന്നും ഇന്നും ഒരു പേര് മാത്രമേ ഉള്ളൂ അത് സുരേഷ് ഗോപിയുടേതാണ്. സിനിമയിലെ ആക്ഷനുകളോ ഡയലോഗുകളോ അത് സുരേഷ് ഗോപി പറയുന്നതിന്റെ ലെവല്‍ ഒന്ന് വേറെ തന്നെയായിരുന്നു. ത്രസിപ്പിക്കുന്ന ഡയലോഗുകളുമായി നിറഞ്ഞുനിന്നിരുന്ന താരം പെട്ടെന്ന് സിനിമ മേഖല വിട്ടപ്പോള്‍ അത് ആരാധകരുടെ മനസ്സില്‍ എന്നും ഒരു നിരാശയായി മാറിയിരുന്നു. എന്നാല്‍ ഈ അടുത്തകാലത്ത് കാവല്‍ എന്ന സിനിമയിലൂടെ ആരാധകര്‍ പോലും പ്രതീക്ഷിക്കാതിരുന്ന അദ്ദേഹത്തിന്റെ ശക്തമായ ഒരു വരവിനാണ് കേരളക്കര സാക്ഷിയായത്. പോയ് മറഞ്ഞ സുരേഷ് ഗോപി എന്ന നടന്റെ ആ പ്രതാപം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നതാണ് പ്രേക്ഷകര്‍ കണ്ടത്.

ഒരു നടന്‍ എന്നതിലുപരി സഹജീവികളെ സഹായിക്കുന്നവനും പൊതുപ്രവര്‍ത്തകനുമാണ് അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചതോടുകൂടി ആയിരുന്നു താരം സിനിമാ മേഖലയില്‍ നിന്ന് ഒരിടവേള എടുത്തത്. ഇപ്പോഴിതാ അച്ഛനായ സുരേഷ് ഗോപിയെ കുറിച്ച് മകന്‍ ഗോകുല്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അച്ഛനെ പലരും സിനിമാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തി എന്നാണ് ഗോകുല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗോകുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…ഞങ്ങളുടെ കുടുംബത്തില്‍ ഒഴിച്ചുകൂടാത്ത ഒരാളാണ് അച്ഛന്‍. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കാര്യങ്ങളിലും ഒരുപോലെ നില്‍ക്കുന്ന ആളാണ് അദ്ദേഹം. തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനമായത് അച്ഛന്റെ വാക്കുകളാണ്.

ഒരു സൂപ്പര്‍സ്റ്റാര്‍ ആയി ആഘോഷിച്ചിരുന്ന എങ്കിലും വളരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യപ്പെട്ട നടന്ന വ്യക്തിയുമാണ് എന്റെ അച്ഛന്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്‍ അങ്ങനെ തെറ്റായ തീരുമാനങ്ങള്‍ എടുക്കാറില്ല. അച്ഛന്റെ സാമ്പത്തികമായോ, മാനസികമായോ ഉള്ള സ്ഥിരതയെ താളം തെറ്റിക്കുന്ന തീരുമാനങ്ങള്‍ ആയാല്‍ പോലും അത് ഒരു പരിധിയില്‍ കൂടുതല്‍ ദോഷം ചെയ്യില്ല എന്നും ഗോകുല്‍ കൂട്ടിച്ചേര്‍ക്കുന്നു.