അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ! – ഗോകുല്‍ സുരേഷ്

അച്ഛന്‍ സുരേഷ്‌ഗോപിയുടേയും തന്റേയും രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അച്ഛന്റേയും ഗോകുലിന്റേയും രാഷ്ട്രീയ നിലപാടുകള്‍ വ്യത്യാസമുണ്ടോ എന്ന ചോദ്യത്തിനാണ് താരപുത്രന്‍ ഒരു ഓണ്‍ലൈന്‍…

അച്ഛന്‍ സുരേഷ്‌ഗോപിയുടേയും തന്റേയും രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അച്ഛന്റേയും ഗോകുലിന്റേയും രാഷ്ട്രീയ നിലപാടുകള്‍ വ്യത്യാസമുണ്ടോ എന്ന ചോദ്യത്തിനാണ് താരപുത്രന്‍ ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ ഉത്തരം പറഞ്ഞത്. എല്ലാവരും കരുതുന്നത് പോലെ അച്ഛന്‍ ഒരു സോ കോള്‍ഡ് ബി.ജെ.പിക്കാരന്‍ അല്ലെന്നാണ് മകന്‍ ഗോകുല്‍ പറയുന്നത്.

കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ജനങ്ങളെ സേവിക്കുക സഹായിക്കുക എന്നത് മാത്രമാണ് അച്ഛന്റെ ലക്ഷ്യം എന്നും താരം പറയുന്നു. മാത്രമല്ല അച്ഛന്‍ പഴയ എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും അഭിമുഖത്തില്‍ ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് ഗോകുല്‍ സുരേഷ്. എന്നാല്‍ രാഷ്ട്രീയപരമായ നിലപാടുകള്‍ കൊണ്ട് താനും അച്ഛനും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്. തനിക്ക് താല്‍പര്യം സോഷ്യലിസത്തിലാണെന്ന് അദ്ദേഹം പറയുന്നു.

അതോടൊപ്പം അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോട് ബഹുമാനവും എടുക്കുന്ന തീരുമാനങ്ങളില്‍ അങ്ങേയറ്റം ശരിയും കാണുന്ന മകന്‍ കൂടിയാണ് ഗോകുല്‍ എന്ന് അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നു. അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അതുകൊണ്ട് തന്നെ അച്ഛനെ പലരും കളിയാക്കുന്നത് സഹിക്കാന്‍ കഴിയാറില്ലെന്നും ആദ്യമൊക്കെ നന്നായി പ്രതികരിക്കുമായിരുന്നു എന്നും ഗോകുല്‍ പറയുന്നു.

അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ട് അഴിമതിയില്ലാതെ ജനങ്ങളെ സേവിക്കുന്നുണ്ട്. അത് ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്തുകൊണ്ടാണ്.. അതെല്ലാം അച്ഛന്റെ ഇഷ്ടമാണ്.. അച്ഛന്റെ സമ്പാദ്യമാണ്.. മകന്‍ ഗോകുല്‍ പറയുന്നു.. എന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് അച്ഛന്‍ നേരിട്ട് ചോദിച്ചിട്ടില്ലെങ്കിലും അച്ഛന് അത് അറിയാമെന്നും താരം പറയുന്നു.

അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ എന്നാണ് ഗോകുല്‍ പറയുന്നത്. അതേസമയം, അച്ഛന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരായി വളരെ അടുപ്പമുണ്ടായിരുന്നതാണെന്നും അച്ഛന്‍ എസ്.എഫ്.ഐക്കാരനായിരുന്നു. അച്ഛന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു എന്നും ഗോകുല്‍ സുരേഷ് പറയുന്നു..